ലാലേട്ടൻ ഒരു അഭ്യാസിയാണ്, പലപ്പോഴും ഞങ്ങൾ പേടിച്ചിട്ടുണ്ട്, അത്രയും റിസ്ക്കിലാണ് ആ ഡ്രൈവിങ് സീനൊക്കെ എടുത്തത്: ബ്ലെസി
Entertainment
ലാലേട്ടൻ ഒരു അഭ്യാസിയാണ്, പലപ്പോഴും ഞങ്ങൾ പേടിച്ചിട്ടുണ്ട്, അത്രയും റിസ്ക്കിലാണ് ആ ഡ്രൈവിങ് സീനൊക്കെ എടുത്തത്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th July 2024, 12:57 pm

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അവസാനമിറങ്ങിയ ആടുജീവിതം എന്ന ചലച്ചിത്രവും തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ച സംവിധായകനാണ് അദ്ദേഹം.

മോഹൻലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ചിത്രമായിരുന്നു ഭ്രമരം. മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഭ്രമരത്തിലെ ശിവന്‍കുട്ടി. ഭ്രമരം ഇറങ്ങി പതിനഞ്ച് വർഷം പൂർത്തിയാവുമ്പോൾ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി.

നിരവധി റിസ്കി ഷോട്ടുകൾ നിറഞ്ഞ ചിത്രമായിരുന്നു ഭ്രമരം. എന്നാൽ മോഹൻലാൽ ഒരു അഭ്യാസിയാണെന്നും നന്നായി ഡ്രൈവ് ചെയ്യുമെന്നും ബ്ലെസി പറയുന്നു. പലപ്പോഴും ലൊക്കേഷനിൽ നിന്ന് പോവുമ്പോൾ മോഹൻലാലാണ് വണ്ടി ഓടിക്കാറെന്നും ബ്ലെസി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു അഭ്യാസി കൂടിയാണ്. അദ്ദേഹത്തിന്റെ ഡ്രൈവിങ് ഒക്കെ അപാരമാണ്. ലൊക്കേഷനിൽ നിന്ന് പലപ്പോഴും തിരിച്ച് വരുമ്പോൾ അദ്ദേഹം തന്നെയായും കൊക്കയിലൂടെയെല്ലാം ജീപ്പ് ഓടിച്ച് വരുക.

പലപ്പോഴും നമ്മൾ പേടിച്ചിരുന്നു പോവും. കാരണം അത്രയും റിസ്കിലാണ് ജീപ്പ് ഓടിച്ചു കയറ്റുന്നതൊക്കെ. ഭാഗ്യത്തിന് അത്തരത്തിലുള്ള വലിയ അപകടങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ ഇത്രയൊക്കെ ലൊക്കേഷൻനുകൾ ഉണ്ടായിട്ട് പോലും ഒരു 48 ദിവസം കൊണ്ട് ഭ്രമരത്തിന്റെ ഷൂട്ട്‌ പൂർണമായി തീർന്നിട്ടുണ്ട്,’ബ്ലെസി പറയുന്നു.

 

Content Highlight: Blessy Talk About Risky Short Of Mohanlal In Bramaram