തന്റെ സിനിമകളിലെ കഥാപാത്രങ്ങൾക്കെല്ലാം താൻ സീനുകൾ അഭിനയിച്ചു കാണിച്ചു കൊടുക്കാറുണ്ടെന്നാണ് സംവിധായകൻ ബ്ലസി പറയുന്നത്.
തന്റെ സിനിമകളിലെ കഥാപാത്രങ്ങൾക്കെല്ലാം താൻ സീനുകൾ അഭിനയിച്ചു കാണിച്ചു കൊടുക്കാറുണ്ടെന്നാണ് സംവിധായകൻ ബ്ലസി പറയുന്നത്.
കോളേജിൽ പഠിക്കുമ്പോൾ താൻ ബെസ്റ്റ് ആക്ടർ ആയിരുന്നു എന്നും മമ്മൂട്ടിയുടെ മുമ്പിലെല്ലാം അത്തരത്തിൽ അഭിനയിച്ചു കാണിച്ചിട്ടുണ്ടെന്നും ബ്ലെസി പറഞ്ഞു.
മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സിനിമയിലെ കഥാപാത്രങ്ങളെയൊക്കെ ഞാൻ അഭിനയിച്ച് കാണിക്കാറുണ്ട്. കാരണം ഞാനും കോളേജിലൊക്കെ പഠിക്കുമ്പോൾ ബെസ്റ്റ് ആക്ടർ ആയിട്ടുള്ള ഒരാളാണ്. പളുങ്കിലൊക്കെ ഞാൻ മമ്മൂക്കക്ക് അഭിനയിച്ചു കാണിച്ച് കൊടുത്തിട്ടുണ്ട്.
ഒന്ന് ആലോചിച്ചു നോക്ക്, മമ്മൂക്കക്ക് ഒക്കെ അഭിനയിച്ചു കാണിക്കുന്നത് എന്തൊരു പോഴത്തരമാണെന്ന്.
നീ എന്താണ് കാണിക്കുന്നത്, ഞാൻ എന്റെ രീതിയിൽ ചെയ്യില്ലേയെന്ന് ചോദിക്കുമ്പോൾ ഞാൻ പറയും, എനിക്ക് എന്റെ ഉള്ളിൽ ഉള്ളതൊന്ന് ശർദിക്കണ്ടേയെന്ന്.
കാരണം ക്യാമറയ്‌ക്ക് മുന്നിൽ എനിക്ക് അഭിനയിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞാൻ ഇങ്ങനെയാണ് എല്ലാം ചെയ്യാറുള്ളത്. ഒരു സഹ സംവിധായകനായി വന്ന ഒരാൾ തിരക്കഥ എഴുതുമ്പോൾ അതിനൊരു കൃത്രിമത്വം അറിയാതെ കയറി വരുന്ന പോലെ എനിക്ക് തോന്നാറുണ്ട്,’ ബ്ലസി പറയുന്നു.
അതേസമയം ബ്ലസിയുടെ സംവിധാനത്തിൽ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഏപ്രിൽ മാസം തിയേറ്ററിൽ എത്തും. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ.
Content Highlight: Blessy Talk About Mammootty