വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അവസാനമിറങ്ങിയ ആടുജീവിതം എന്ന ചലച്ചിത്രവും തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു.
വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അവസാനമിറങ്ങിയ ആടുജീവിതം എന്ന ചലച്ചിത്രവും തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു.
മമ്മൂട്ടിയെ നായകനാക്കി കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ച സംവിധായകനാണ് അദ്ദേഹം.
പൃഥ്വിരാജിനൊപ്പം ആടുജീവിതം ചെയ്ത അനുഭവം പറയുകയാണ് ബ്ലെസി. പൃഥ്വിരാജ് ഒരുപാട് അറിവുള്ള ഒരാളാണെന്നും ആ കോൺഫിഡൻസാണ് അഹങ്കാരമായി ആളുകൾക്ക് തോന്നുന്നതെന്നും ബ്ലെസി പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജുവിനെ സംബന്ധിച്ച് നല്ല അറിവുള്ള ഒരാളാണ്. വളരെ കോൺഫിഡൻസുള്ള ഒരാളാണ്. ചിലർ രാജുവിനെ കുറിച്ച് അഹങ്കാരിയാണെന്ന് പറയും.
അതിന്റെ കാരണം അദ്ദേഹത്തിന്റെ അറിവ് തന്നെയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എല്ലാത്തിനും അതിന്റെതായ ഒരു എനർജിയുണ്ട്.
രാജുവിന്റെ എനർജിയും എന്റെ എനർജിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. കാര്യങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിലും അങ്ങനെയാണല്ലോ.
എല്ലാ സിനിമയ്ക്കും അങ്ങനെയാണ്. ഒരു കോമൺ ഫാക്ടർ നമ്മൾ മനസിലാക്കി അത് മാറ്റാൻ ശ്രമിക്കുകയാണ്. ശരീരത്തിന് ഭാരം കുറക്കാൻ പറ്റും താടി നീട്ടാൻ പറ്റും പക്ഷെ കണ്ണിന് എന്ത് ചെയ്യാൻ പറ്റും. ലെൻസ് വെക്കാൻ പറ്റത്തില്ല. കണ്ണിലാണല്ലോ ഒരാളുടെ പവർ മുഴുവൻ ഇരിക്കുന്നത്,’ബ്ലെസി പറയുന്നു.
Content Highlight: Blessy Talk About Confidence Of Prithviraj