| Friday, 12th June 2020, 10:55 pm

അസ്വസ്ഥതകളുണ്ട്, ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത്, ക്ഷമിച്ചേക്കണം; ഷൂട്ടിന് മുമ്പ് പൃഥ്വിരാജ് പറഞ്ഞത് ഓര്‍ത്തെടുത്ത് ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജോര്‍ദാനിലെ മരുഭൂമിയിലെ അനുഭവങ്ങള്‍ പങ്കുവെയ്ച്ച് സംവിധായകന്‍ ബ്ലെസി. വനിതയിലാണ് ജോര്‍ദാനിലെ ആടുജീവിതം ഷൂട്ടിംഗ് കാലത്തെ തന്റെ അനുഭവങ്ങളും ആ കാലത്ത് എഴുതിയ ഡയറി കുറിപ്പുകളും ബ്ലെസി പങ്കുവെച്ചത്.

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് പൃഥ്വി തന്നോട് പറഞ്ഞ കാര്യങ്ങളും ഷൂട്ടിംഗ് സംഘം നേരിട്ട പ്രയാസങ്ങളും ബ്ലെസിയുടെ ഡയറി കുറിപ്പില്‍ പറയുന്നു. 2020 മാര്‍ച്ച് 12നുള്ള ഡയറിക്കുറിപ്പിലാണ് പൃഥ്വിരാജിനെ കുറിച്ച് ബ്ലെസി കുറിക്കുന്നത്.

‘പൃഥ്വിരാജ് ഇന്നെത്തും. സെറ്റ് നിറയെ അതിന്റെ ആവേശത്തിലാണ്. കേരളത്തില്‍ നിന്ന് പുറപ്പെടും മുന്‍പ് രാജു എന്നോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഓര്‍ത്തു.

‘ചേട്ടാ, ശരീരം മെലിയാന്‍ വേണ്ടി മാസങ്ങളോളം പട്ടിണി കിടന്ന്, താടി വളര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ട്. ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത് ക്ഷമിച്ചേക്കണം… ‘ചേട്ടാ, ശരീരം മെലിയാന്‍ വേണ്ടി മാസങ്ങളോളം പട്ടിണി കിടന്ന്, താടി വളര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ട്. ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത് ക്ഷമിച്ചേക്കണം എന്ന് പൃഥ്വി പറഞ്ഞിരുന്നെന്നും ബ്ലെസി പറഞ്ഞു.

‘ശരിയാണ്. ആറുമാസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് രാജു ആടുജീവിതത്തിലെ നജീബ് എന്ന് കഥാപാത്രത്തിന്റെ രൂപഭാവങ്ങളില്‍ എത്തിയിരിക്കുന്നത്. ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ശാരീരികമായി മാത്രമല്ല, മാനസികമായും ചില മാറ്റങ്ങള്‍ ഉണ്ടാകും. പെരുമാറ്റം, പ്രതികരണം തുടങ്ങിയവയെ എല്ലാം ഉറപ്പായും ബാധിക്കും….

‘രൂപമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട ഓസ്ട്രിയയ്ക്ക് പോകാന്‍ രാജു എന്നെക്കാള്‍ മുന്‍പേ നാടും വീടും വിട്ടതാണ്. ഭാര്യ സുപ്രിയക്ക് ഞാന്‍ ഉറപ്പു കൊടുത്തിരുന്നു. രാജുവിന്റെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളാം എന്ന്.

നാട്ടില്‍ നിന്നുള്ള ഒരു ഡോക്ടറും ഞങ്ങളുടെ ടീമില്‍ ഉണ്ടായിരുന്നു. അതൊരു ധൈര്യമായി. സംവിധായകന്‍ എന്ന രീതിയില്‍ മാത്രമല്ലല്ലോ ഞാനും രാജുവും തമ്മിലുള്ള ബന്ധം, ഈ അനുജന്റെ ആരോഗ്യം കാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല എനിക്ക്…’ എന്നും ബ്ലെസി ഡയറിയില്‍ കുറിച്ചു.

അതേസമയം കഴിഞ്ഞ ദിവസം പൃഥ്വിയുടെ പുതിയ ലുക്ക് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more