നടി ശ്വേതാ മേനോന്റെ പ്രസവ രംഗം ചിത്രീകരിച്ചെന്നും സ്ത്രീയെ അപമാനിച്ചെന്നും പറഞ്ഞ് ആരൊക്കെയോ ആവശ്യമില്ലാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയാണ്.
ചിത്രം റിലീസാവുമ്പോള്‍ എല്ലാത്തിനുമുള്ളമറുപടി അത് തന്നെ നല്‍കും. വിവാദങ്ങളെക്കുറിച്ച് ഇപ്പോഴു അപ്പോഴും ഒന്നും സംസാരിക്കുവാന്‍ ഞാനില്ല.
[]കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി പ്രസവരംഗം ചിത്രീകരിച്ചെന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയവര്‍ ബ്ലസിയെ കുറച്ചൊന്നുമല്ല കുറ്റപ്പെടുത്തിയത്. എന്നാല്‍ ആരോടും മറുപടി പറയാനോ തന്റെ ഭാഗം ന്യായീകരിക്കാനോ ബ്ലസി ശ്രമിച്ചിരുന്നില്ല.
എല്ലാം കാത്തിരുന്ന് കാണാം എന്നതായിരുന്നു ബ്ലസിയുടെ മനസില്‍. തന്നെ കുറ്റപ്പെടുത്തിയവര്‍ അത് തിരുത്തി പറയുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരിക്കാം ഈ സംവിധായകന്.[]
തന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന ആരേയും കളിമണ്ണ് നിരാശരാക്കില്ലെന്ന് ബ്ലസി ഉറപ്പിച്ചു പറയുന്നു. താന്‍ ചിന്തിച്ച രീതിയില്‍ തന്നെ മികച്ചതാക്കി ചിത്രമെടുക്കുവാന്‍ സാധിച്ചു. അതിന്റെ ആത്മസംതൃപ്തിയുമുണ്ട്.
നടി ശ്വേതാ മേനോന്റെ പ്രസവ രംഗം ചിത്രീകരിച്ചെന്നും സ്ത്രീയെ അപമാനിച്ചെന്നും പറഞ്ഞ് ആരൊക്കെയോ ആവശ്യമില്ലാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയാണ്.
ചിത്രം റിലീസാവുമ്പോള്‍ എല്ലാത്തിനുമുള്ളമറുപടി അത് തന്നെ നല്‍കും. വിവാദങ്ങളെക്കുറിച്ച് ഇപ്പോഴു അപ്പോഴും ഒന്നും സംസാരിക്കുവാന്‍ ഞാനില്ല.
ഒരു ഭാര്യയും ഭര്‍ത്താവും അവരുടെ ഗര്‍ഭസ്ഥശിശുവും തമ്മിലുള്ള ബന്ധം വൈകാരികമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് കളിമണ്ണ്. പ്രേക്ഷകര്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് വ്യക്തമായി അറിയാം.
എന്റെ ഭാര്യയുള്‍പ്പെടെ യുള്ള ഏറ്റവും അടുത്ത ആളുകളെല്ലാം സിനിമ വ്യത്യസ്തമായ ഒന്നാവും എന്നാണ് പറഞ്ഞത്.- ബ്ലസി പറയുന്നു.
ഗര്‍ഭിണിയായ ഒരു സ്ത്രീയ്ക്ക് രണ്ടു ഹൃദയവും രണ്ടു മനസുമാണ്. അവളുടേതും കുഞ്ഞിന്റേതും. അത്തരത്തില്‍ ഒരു ഗര്‍ഭിണിയുടെ മാനസികവും വൈകാരികവുമായ വ്യാപാരങ്ങള്‍ ചിത്രത്തിന്റെ പ്രാധാന ഘടകമാണ്.