| Thursday, 4th April 2024, 5:14 pm

ആടുജീവിതത്തിൽ പൃഥ്വിരാജ് ഇല്ലെന്നായിരുന്നു ബെന്യാമിൻ പറഞ്ഞ ആദ്യ വാക്ക്: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളുടെ പരിശ്രമത്തിനൊടുവില്‍ ബ്ലെസി തന്റെ സ്വപ്‌നചിത്രമായ ആടുജീവിതം വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പൃഥ്വിരാജ് എന്ന നടനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസി.

പൃഥ്വിരാജ് വളരെ ബുദ്ധിയും സാമർഥ്യവും കോൺഫിഡൻസും ഉള്ള ഒരു ആർട്ടിസ്റ്റ് ആണെന്നും അത് അദ്ദേഹത്തിന്റെ സിനിമകൾ നോക്കിയാൽ മനസിലാകുമെന്നും ബ്ലെസി പറഞ്ഞു. പൃഥ്വിരാജ് ഉള്ള കാര്യം സത്യസന്ധമായി പറയുകയും നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്ന ഒരാളാണെന്നും ബ്ലെസി കൂട്ടിച്ചേർത്തു. ആടുജീവിതത്തിൽ പൃഥ്വിരാജ് ഇല്ല എന്നായിരുന്നു ബെന്യാമിൻ സിനിമ കണ്ടപ്പോൾ ആദ്യം പറഞ്ഞതെന്നും ബ്ലെസി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘പൃഥ്വിരാജ് വളരെ ബുദ്ധിയും സാമർഥ്യവും കോൺഫിഡൻസും ഉള്ള ഒരു ആർട്ടിസ്റ്റ് ആണ്. രാജുവിന്റെ എല്ലാ സിനിമകളും നോക്കിയാലും നമുക്കതറിയാം. അതുകൊണ്ടാണ് ഇയാൾ ഒരു അഹങ്കാരി ആണെന്ന് പലരും പറയാൻ കാരണം. അയാൾ ഉള്ള കാര്യം സത്യസന്ധമായി പറയുകയും നിലപാടുകൾ ഉണ്ടാവുകയും ചെയ്യുന്ന ഒരാളാണ്. ആടുജീവിതത്തിൽ പൃഥ്വിരാജ് ഇല്ല എന്നായിരുന്നു ബെന്യാമിൻ കണ്ടപ്പോഴുള്ള ആദ്യ വാക്ക്. അത് അദ്ദേഹം നടൻ എന്ന രീതിയിൽ ഏറ്റവും അധികം വിജയിച്ചു എന്നുള്ളതാണ്,’ ബ്ലെസി പറഞ്ഞു.

താൻ ഒരു സിനിമയെ സമീപിക്കുമ്പോൾ മനസിൽ ഓർക്കുന്നത് പത്മരാജനെയാണെന്നും ബ്ലെസി അഭിമുഖത്തിൽ പറഞ്ഞു. ‘ ഒരു സിനിമയെ സമീപിക്കുമ്പോൾ ഞാൻ എപ്പോഴും മനസിൽ കൊണ്ടുനടക്കുന്നത് പത്മരാജൻ സാറിനെയാണ്. സാർ എപ്പോഴും പറയാറുള്ളത് നമുക്ക് പറയാനുള്ള വിഷയം ഏറ്റവും പുതുമയോടുകൂടി പറയുക എന്നാണ്.

അതുകൊണ്ട് സിനിമയുടെ വലിയൊരു ഗ്രാമർ പഠിച്ച വലിയൊരു ടെക്നീഷ്യൻ ആവണമെന്നില്ല, പക്ഷേ ഏറ്റവും ഫ്രഷ് ആയിട്ട് പറയുക എന്നതാണ്. അതിനു വളരെ നിശ്ചയദാർഢ്യം ഉണ്ടാവുക. അത് ഞാൻ എല്ലാ സിനിമക്കും മുമ്പ് എന്റെ മനസിൽ കൊണ്ടുനടക്കുന്ന ചില കാര്യങ്ങളാണ്,’ ബ്ലെസി പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബ്ലെസിയുടെ ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളിത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ എത്തിയപ്പോള്‍ ഗംഭീര പ്രതികരണങ്ങളാണ് ആദ്യദിനം മുതല്‍ ലഭിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പൃഥ്വിരാജ് എന്ന നടനില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.

ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പലതും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ചിത്രം. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Blessy about benyamins comment about prithviraj’ s performance

We use cookies to give you the best possible experience. Learn more