ബാഗ്ദാദ്: ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാഖില്‍ യു.എസ് സൈനികരുടെ താവളത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ബാഗ്ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും തലസ്ഥാനത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള ബലദ് എയര്‍ ഫോഴ്‌സിനു നേരെയുമാണ് ആക്രമണമുണ്ടായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. റഷ്യന്‍ നിര്‍മിത കറ്റിയുഷ റോക്കറ്റുകളാണ് എയര്‍ബേസില്‍ പതിച്ചതെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യം വ്യോമ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇറാന്റെ തിരിച്ചടിക്ക് മുന്‍കരുതലായി ഇന്നലെ ഗള്‍ഫ് മേഖലയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഖാസിം സുലൈമാനിയുടെ മരണത്തിനു പിന്നാലെ ഇറാഖില്‍ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്‍ പൗര സേനയുടെ ആറുപേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.