| Wednesday, 12th September 2018, 12:33 pm

ഹ്യൂമിനോട് കാണിച്ചത് ക്രൂരതയെങ്കില്‍ ഹ്യൂം കാണിച്ചതും ക്രൂരത തന്നെ; ബ്ലാസ്റ്റേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും ഇപ്പോള്‍ പൂനെ സിറ്റി താരവുമായ ഇയാന്‍ ഹ്യൂമിനോട് കേരള ബ്ലാസ്റ്റേഴ്‌സ് ചെയ്തത് ക്രൂരത ആണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഹ്യൂം ചെയ്തതും ക്രൂരമാണെന്ന് ബ്ലാസ്റ്റേഴസ് സി.ഇ.ഒ വരുണ്‍ ത്രിപുരനേനി. കേരള ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന ഇയാന്‍ ഹ്യൂമിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നു വരുണ്‍ വ്യക്തമാക്കി.

“ഹ്യൂം ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍തന്നെ. പക്ഷേ 100% മാച്ച് ഫിറ്റ്‌നെസ് കൈവരിച്ചിട്ടില്ല. ഹ്യൂം കളത്തിലിറങ്ങാന്‍ നാലുമാസംകൂടി വേണ്ടിവരുമെന്നാണു കരുതുന്നത്. ജനുവരിവരെ കളത്തില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു തീരുമാനം”. എന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.


Read Also : ഫുട്‌ബോള്‍ മത്സരത്തിനിടെ ഷിയാക്കളെ അധിക്ഷേപിച്ചും സദ്ദാം അനുകൂല മുദ്രാവാക്യം വിളിച്ചും അല്‍ജീരിയന്‍ ആരാധകര്‍; പാതിവഴിയില്‍ കളംവിട്ട് ഇറാഖ് കളിക്കാര്‍


“ഹ്യൂമിന് കഴിഞ്ഞ സീസണില്‍ പരിക്കേറ്റപ്പോഴൊന്നും ക്ലബ് അദ്ദേഹത്തെ കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ ക്ലബിന്റെ ചിലവിലാണ് നടത്തിയത്. സൂപ്പര്‍ കപ്പിന്റെ സമയത്തും ഹ്യൂം നാട്ടിലായിരുന്നപ്പോഴും ഒക്കെ ഹ്യൂമിന്റെ വ്യായാമ മുറകള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ക്ലബ് ഫിറ്റ്‌നസ് കോച്ച് ഡേവിഡ് റിച്ചാര്‍ഡസണായിരുന്നു”. ഹ്യൂം ഫോം ഇല്ലാത്തപ്പോള്‍ പോലും ടീം അദ്ദേഹത്തെ കൈവിട്ടിരുന്നില്ല. വരുണ്‍ പറഞ്ഞു.

ക്ലബ് തനിക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഹ്യൂം പറയാതെപോയതില്‍ ഖേദമുണ്ട്. അദ്ദേഹത്തിനായി ഭാവിപദ്ധതികള്‍ പലതും മനസ്സില്‍ ഉണ്ടായിരുന്നു. അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് പുതിയ കരാര്‍ തരാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനം ക്രൂരതയായിരുന്നു എന്ന് നേരത്തെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും ഇപ്പോള്‍ പൂനെ സിറ്റി താരവുമായ ഇയാന്‍ ഹ്യൂം അഭിപ്രായപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more