ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായകമായ പ്ലെ ഓഫ് മത്സരത്തിൽ ബെംഗളൂരുവിനെതിരെയുള്ള മത്സരം ബഹിഷ്കരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. അധിക സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ തൊണ്ണൂറ്റിയേഴാം മിനിട്ടിലാണ് മത്സരത്തിൽ വരിത്തിരിവുണ്ടായത്.

ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് ഗോൾ കേരളാ ഗോൾ കീപ്പർ ഗിൽ തയ്യാറാകുന്നതിന് മുമ്പ് സുനിൽ ചേത്രി സ്കോർ ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത്. മത്സരത്തിന്റെ അധിക സമയത്തിന്റെ ആദ്യ പകുതിയിലായിരുന്നു ബെംഗളൂരുവിന്റെ വിവാദ ഗോൾ പിറന്നത്.
മത്സരത്തിൽ റഫറിയുടെ വിസിൽ മുഴങ്ങുന്നതിന് മുമ്പ് ചേത്രി എടുത്ത ഷോട്ട് ഗോൾ ആക്കി അനുവദിക്കാനാകില്ല എന്നാരോപിച്ചാണ്കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനം വിട്ടത്.
എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധം വക വെക്കാതെ അധികൃതർ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
Content Highlights: blasters boycott Bengaluru FC match