മുംബൈ: മുംബൈ ഭാരത് പെട്രോളിയം റിഫൈനറിയിലുണ്ടായ തീപിടുത്തത്തില്‍ 43പേര്‍ക്ക് പരിക്ക്.റിഫൈനറിയില്‍ ഹൈഡ്രജന്‍ ടാങ്കില്‍ ഉണ്ടായ സ്‌ഫോടനമാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.
“”ഭാരത് പെട്രോളിയത്തിന്റെ മാഹുള്‍ പ്ലാന്റില്‍ ഉച്ചയ്ക്ക് 2.45ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഹൈഡ്രോക്രാക്കര്‍ പ്ലാന്റിന്റെ കംപ്രസ്സറില്‍ ആയിരുന്നു തീപിടുത്തം. റിഫൈനറിലെ അഗ്‌നിശമന പ്രവര്‍ത്തകര്‍ തീ അണച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും തീ ഉണ്ടെങ്കിലും, ഇനി ഭയപ്പെടേണ്ട സാഹചര്യമില്ല”” ഭാരത് പെട്രോളിയം വക്താവ് സുന്ദരരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീപിടുത്തത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്.
ഭാഗ്യവശാലാണ് വന്‍ ദുരന്തം ഒഴിവായത്. തീപിടുത്തം ഉണ്ടായ പ്ലാന്റില്‍ സാധരണഗതിയില്‍ 30ഓളം പേര്‍ ഒരു സമയം ജോലി ചെയ്യുന്നുണ്ടാവും.
Updating