കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപത്ത് വന്‍ സ്‌ഫോടനം. 3 പേര്‍ കൊല്ലപ്പെട്ടു. കോണ്‍സുലേറ്റിന് 200 മീറ്റര്‍ അകലെയായിട്ടാണ് സ്‌ഫോടനവും വെടിവെപ്പും ഉണ്ടായത്. ചാവേറാക്രമാണ് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്ത്യയെ കൂടാതെ ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളും സ്‌ഫോനം നടന്ന സ്ഥലത്തിന്റെ സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. 10 ദിവസത്തിനിടെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപത്തായി നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ലക്ഷ്യം വെച്ചല്ല ആക്രമണമെന്നാണ് സൂചന. കോണ്‍സുലേറ്റിലുള്ളവരെല്ലാം സുരക്ഷിതരാണ്. ഇവിടെ വെടിവെപ്പ് തുടരുകയാണ്.
ജനുവരി 3ന് ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് സൈനികരാണെന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.