| Saturday, 3rd August 2013, 1:01 pm

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം തീവ്രവാദാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ തീവ്രവാദി ആക്രമണം. []

ആളപായമുള്ളതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഇന്ത്യാക്കാരെല്ലാം സുരക്ഷിതരാണെന്നും കോണ്‍സുലേറ്റ് കെട്ടിടത്തിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജലാലാബാദ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന് വെടിയൊച്ചകളും മുഴങ്ങിക്കേട്ടതായി സ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

2008 ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 140 ഓളമാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കോണ്‍സുലേറ്റ് ഉദ്യോസ്ഥര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം പരിക്കേറ്റ പന്ത്രണ്ട് പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി പ്രദേശത്തെ ആശുപത്രി അധികൃതര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more