| Tuesday, 14th May 2019, 7:55 am

കൊടുവള്ളിയില്‍ കര്‍ഷകമോര്‍ച്ച നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; രണ്ട് കുട്ടികള്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊടുവള്ളിയില്‍ കര്‍ഷകമോര്‍ച്ച നേതാവിന്റെ വീട്ടില്‍ സ്‌ഫോടനക വസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ബി.ജെ.പി കൊടുവള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറിയുമായ പൂക്കള്‍ തിരുവോത്ത് സദാശിവന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്.

സംഭവത്തില്‍ അയല്‍വാസികളായ അയല്‍വാസികളായ ചുണ്ടപ്പുറം കേളോത്ത് പുരയില്‍ അദീബ് റഹ്മാന്‍ (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. മുഖത്തും കൈക്കും പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സദാശിവന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ വീട്ടു വരാന്തയിലെ ടീപ്പോയിയില്‍ കണ്ട തീപ്പെട്ടി ഇവര്‍ എടുക്കുകയും കൂടിനുള്ളല്‍ കണ്ട വസ്തുവിന് തീ കൊടുക്കുകയുമായിരുന്നു. ഉടനെ വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ സദാശിവനും കുട്ടികളുടെ ബന്ധുക്കളും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡിറ്റണേറ്റര്‍ പൊട്ടിത്തെറിച്ചാണ് കുട്ടികള്‍ക്ക് പരിക്ക് പറ്റിയത്. വീട്ടില്‍ സ്‌ഫോടക വസ്തു എത്തിയതുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും സദാശിവനും കൊടുവള്ളിയിലെ ബി.ജെ.പി നേതൃത്വവും ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും. സ്‌ഫോടകവസ്തു ഉണ്ടാക്കിയതിന്റെ അവശിഷ്ടമാണോ കുട്ടികളുടെ കൈയ്യില്‍ നിന്ന് പൊട്ടിയതെന്ന് പരിശോധിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു

Latest Stories

We use cookies to give you the best possible experience. Learn more