കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞാറാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഞാറാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു
യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സ്ഥാലത്താണ് പൊട്ടിത്തെറി നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ പരിപാടിയുടെ സമാപന ദിനമായിരുന്നു ഇന്ന്. 2500 ഓളം ആളുകള്‍ പങ്കെടുത്ത കണ്‍വെന്‍ഷനിടയിലാണ് 9.30 ഓടെ ഉഗ്രസ്‌ഫോടനം ഉണ്ടായത്. സ്റ്റേജിനോട് ചേര്‍ന്ന് മൂന്ന് പൊട്ടിത്തെറി തുടരെ ഉണ്ടായാതയി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി. പോലീസ് സ്‌ഫോടനം നടന്ന ഹാള്‍ സീല്‍ ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രി പി. രാജീവ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വഡും സംഭവസ്ഥലത്തെത്തും. സംസ്ഥാനത്താകെ ജാഗ്രദാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുമുണ്ട്.
content highlight :. blast in kalamassery, kochin