ചെന്നൈ ആസ്ഥാനമായ ബ്ലാക്ക്‌സ്മിത്ത് കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബി2 2020ല്‍ അവതരിപ്പിക്കും. ടീസര്‍ ചിത്രം അല്ലാതെ മറ്റു പിക്ച്ചറുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ആദ്യമാതൃക തന്നെ അനുസരിച്ചായിരിക്കാം ഇലക്ട്രിക് ബൈക്കും പുറത്തിറക്കുക. ഇന്ത്യന്‍ വിപണി പിടിക്കാനാണ് ആദ്യഘട്ടത്തില്‍ കമ്പനിയുടെ പരിശ്രമം. അതേസമയം ഇലക്ട്രിക് ബൈക്ക് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റുകളിലേക്കും എത്തിക്കാനും ആലോചനയുണ്ട്.
സവിശേഷതകള്‍
മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വേഗമാര്‍ജ്ജിക്കാന്‍ 3.7 സെക്കന്റ് മാത്രം മതിയാകും.120 കിലോമീറ്ററായിരിക്കും റേഞ്ച് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗത.ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,വ്യത്യസ്ത റൈഡിങ് മോഡലുകള്‍,എല്‍ഇഡി ലൈറ്റ് എന്നിവയും മറ്റുപ്രത്യേകതകളാകും.
ബാറ്ററി കപ്പാസിറ്റി
ചാര്‍ജിങ് സ്റ്റേഷനുകളില്‍ ബാറ്ററി സ്വാപ്പിനും വീട്ടില്‍ ബാറ്ററി അഴിച്ചെടുത്ത് ചാര്‍ജ് ചെയ്യാനും സാധിക്കും. 72 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയായിരക്കും കരുത്താകുക.