|

ബ്ലാക്പിങ്ക് ഗായികയുടെ ഒരൊറ്റ സോളോ ഗാനം; തകര്‍ത്തത് ബി.ടി.എസിന്റെ മ്യൂസിക് റെക്കോഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനമായി ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പാടി നടക്കുന്ന ഒരു പാട്ടാണ് APT. സംഗീത ലോകത്ത് ഈയിടെ ഇറങ്ങിയ ഏറ്റവും വലിയ റിലീസില്‍ ഒന്നായിരുന്നു ഈ പാട്ട്. കൊറിയന്‍ പോപ്പ് ഗ്രൂപ്പായ ബ്ലാക്പിങ്കിലെ റോസും അമേരിക്കന്‍ ഗായകന്‍ ബ്രൂണോ മാര്‍സും ആദ്യമായി ഒന്നിച്ച പാട്ടായിരുന്നു APT.

Apt Song, Rose, Bruno Mars, Malayalam, Malayalam news

Apt Song

വലിയ പ്രൊമോഷനുകളൊന്നും ഇല്ലാതെ ഒക്ടോബര്‍ 18ന് എത്തിയ ഈ പാട്ട് വളരെ പെട്ടെന്ന് തന്നെ ട്രെന്‍ഡിങ്ങിലായി. മലയാളികള്‍ക്കിടയില്‍ പോലും ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോള്‍ നിരവധിയാണ്. വളരെ ലളിതമായ വരികളും ബീറ്റുമാണ് APTനെ ആളുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കിയത്.

Bruno Mars And Rose

APT ഇറങ്ങിയതിന് പിന്നാലെ റോസും ബ്രൂണോ മാര്‍സും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ചര്‍ച്ചയായിരുന്നു. തന്റെ സോളോ കരിയറില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ വിജയമായിരുന്നു റോസ് APTലൂടെ നേടിയത്. വേള്‍ഡ് മ്യൂസിക് ചാര്‍ട്ടുകളിലും വിവിധ റെക്കോഡുകളിലും തന്റെ പേര് കുറിക്കാന്‍ APTലൂടെ റോസിന് സാധിച്ചിരുന്നു.

ഇപ്പോള്‍ യൂട്യൂബില്‍ ബി.ടി.എസിന്റെ മ്യൂസിക് റെക്കോഡ് തകര്‍ത്തിരിക്കുകയാണ് റോസ്. യൂട്യൂബ് മ്യൂസിക്കില്‍ 21.1 മില്യണ്‍ സ്ട്രീമുകള്‍ മറികടന്ന APT ബി.ടി.എസിന്റെ ഹിറ്റ് പാട്ടായ ബട്ടറിനെയാണ് തകര്‍ത്തിരിക്കുന്നത്.

Bts’s Single – Butter

ബി.ടി.എസിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് ഭാഷാ സിംഗിളായി എത്തിയ പാട്ടായിരുന്നു ബട്ടര്‍. ഇന്ത്യയിലെ മ്യൂസിക് ചാര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ച പാട്ടുകൂടെയാണ് അത്. ആ പാട്ടിനെയാണ് റോസ് – ബ്രൂണോ മാര്‍സ് കൂട്ടുകെട്ട് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ അപ്‌ഡേറ്റ് പ്രകാരം 21.1 മില്യണ്‍ സ്ട്രീമുകളോടെ കൊറിയയിലെ യൂട്യൂബ് മ്യൂസിക്കില്‍ ഏറ്റവും വലിയ സ്ട്രീമിങ് വീക്കിന്റെ റെക്കോഡാണ് APT സ്വന്തമാക്കിയത്. ബി.ടി.എസ് ബട്ടര്‍ പുറത്തിറങ്ങിയ ആദ്യ ആഴ്ചയില്‍ 20.7 മില്യണ്‍ വ്യൂസ് ആയിരുന്നു നേടിയിരുന്നത്.

Content Highlight: BLACKPINK Rose And Bruno Mars’s APT Song Overtake BTS’s Butter Song Record

Latest Stories