| Thursday, 1st August 2024, 8:36 pm

സോംബി സീരീസുമായി പാരസൈറ്റിന്റെ എഴുത്തുകാരന്‍; നായികയായി ബ്ലാക്പിങ്ക് ഗായിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്ത് സോംബി സിനിമകള്‍ക്കും സീരീസുകള്‍ക്കും ആരാധകര്‍ ഏറെയാണ്. സോംബി വൈറസ് ബാധിച്ചവരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനുഷ്യരെ പറ്റിയാണ് ഇത്തരം സിനിമകള്‍ പറയുന്നത്. മലയാളികളിലും ഈ സോംബി സിനിമകളും സീരീസുകളും ഇഷ്ടപ്പെടുന്നവര്‍ അനവധിയാണ്.

മലയാളികള്‍ക്ക് ഇടയില്‍ ഏറെയാളുകള്‍ കണ്ട ഒരു സോംബി ചിത്രമാണ് ട്രെയിന്‍ റ്റു ബൂസാന്‍ എന്ന കൊറിയന്‍ സിനിമ. പിന്നാലെ കൊറിയന്‍ സീരീസായ ഓള്‍ ഓഫ് അസ് ആര്‍ ഡെഡ് ഉള്‍പ്പെടെയുള്ളവയും മിക്ക മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഓള്‍ ഓഫ് അസ് ആര്‍ ഡെഡിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മിക്കവരും.

ഇപ്പോള്‍ പുതിയ കൊറിയന്‍ സോംബി സീരീസിന്റെ പ്രഖ്യാപനമാണ് പുറത്തു വന്നിരിക്കുന്നത്. ന്യൂടോപ്പിയ എന്ന പേരിലുള്ള സീരീസാണ് വരാനിരിക്കുന്നത്. കൊറിയന്‍ സീരീസ് \ സിനിമാപ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നിലധികം കാര്യങ്ങള്‍ ഈ ന്യൂടോപ്പിയയില്‍ ഉണ്ട്.

മുമ്പ് ഇന്‍ഫ്‌ളുവന്‍സ എന്ന പേരില്‍ പ്രഖ്യാപിച്ച ഈ സീരീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഓസ്‌കര്‍ ചിത്രമായ പാരസൈറ്റിന്റെ എഴുത്തുകാരനായ ഹാന്‍ ജിന്‍-വോണ്‍. അദ്ദേഹത്തിനൊപ്പം എ ഷോപ്പ് ഓഫ് കില്ലേഴ്‌സ് എന്ന സീരീസിന്റെ എഴുത്തുക്കാരനായ ജി ഹോ-ജിന്നും ഒന്നിക്കുന്നുണ്ട്.

ഈ ത്രില്ലര്‍ സോംബി സീരീസില്‍ നായികയായി എത്തുന്നത് കെ-പോപ്പ് ഗ്രൂപ്പായ ബ്ലാക്പിങ്കിലെ ജിസൂവാണ്. നായകനാവുന്നത് ഹെല്‍ബൗണ്ട് എന്ന സീരീസിലൂടെയും സ്മഗ്ളേഴ്സ് എന്ന സിനിമയിലൂടെയും അഭിനയത്തില്‍ പ്രശംസ നേടിയ പാര്‍ക്ക് ജങ്-മിന്‍ എന്ന നടനാണ്. വ്യാഴാഴ്ച കൊറിയന്‍ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ കൂപാംങ്‌പ്ലേയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടത്. ന്യൂടോപ്പിയ 2025ല്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപനം.

സോംബി ബാധിക്കുന്ന സിയോളിനെ കുറിച്ചാണ് സീരീസ് പറയുന്നത്. നിര്‍ബന്ധിത സൈനിക സേവനത്തിനിടെ സോംബികളെ നേരിടുന്ന നായകനായും അവന്‍ തിരിച്ചെത്തുന്നത് കാത്ത് സിയോളിലെ നഗരത്തില്‍ കഴിയുന്ന എഞ്ചിനീയറായ നായികയായും ആയാണ് പാര്‍ക്ക് ജങ്-മിന്നും ജീസുവും ഈ സീരീസില്‍ എത്തുന്നത്.

Content Highlight: BlackPink Jisoo And Parasite Movie Writer Unites For Newtopia Zombie Series

Latest Stories

We use cookies to give you the best possible experience. Learn more