കൊച്ചി: വിവാദമായ ബ്ലാക്ക് മെയില്‍ കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴിയെടുക്കും. ഷംന കാസിമിന്റെ കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജന്റെ മൊഴിയെടുക്കുന്നത്. ധര്‍മ്മജനോട് നേരിട്ട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തിനായി പ്രതികള്‍ സിനിമാതാരങ്ങളെ വിളിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. നടന്‍ ധര്‍മ്മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് ധര്‍മ്മജന്റെ മൊഴിയെടുക്കുന്നത്.
കേസിലെ പ്രതിയായ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിലായിട്ടുണ്ട്. ഷംന കാസിമിന്റെ കേസില്‍ അടക്കം നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഇനി അറസ്റ്റ് ചെയ്യാനുള്ള മൂന്നു പേരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ഇയാളുടെ അറസ്റ്റ് വൈകും. ഷംന കാസിമിന്റെ പരാതിക്കു പുറമെ സംഭവത്തില്‍ ഏഴ് കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഐ.ജി വിജയ് സാഖറെ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ