ബ്ലാക്‌ബെറി 9720 സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്
[]ആകാംഷകയ്ക്ക് വിരാമമിട്ട് ബ്ലാക്‌ബെറി 9720 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തുന്നു. ബ്ലാക്‌ബെറിയുടെ കര്‍വ് സീരീസില്‍ തന്നെയാണ് ഫോണ്‍ എത്തുന്നത്. []
ക്വവേര്‍ട്ടി കീബോര്‍ഡും 2.8 ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമാണ് ഉള്ളത്. 360*480 ആണ് പിക്‌സല്‍ റെസല്യൂഷന്‍. 214pp ആണ് ഇമേജ് ഡെന്‍സിറ്റി. ബ്ലാക്‌ബെറഇ 7 os ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
806 എംഎച്ച് സെഡ് തവോര്‍ എംജിഐ പ്രൊസസറാണ് ഉള്ളത്. 512 എംബി റാമും 5 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. 1450 എം എച്ച് റിമൂവബിള്‍ ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്.
32 ജിബിയാണ് എക്‌സ്പാന്റബിള്‍ കപ്പാസിറ്റി. വോയ്‌സ് ഷോര്‍ട്ട് കട്ട് കീയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. എഫ്.എം റേഡിയോ കപ്പാസിറ്റിയും ഉണ്ട്.