[]തിരുവനന്തപുരം: കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമാവണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കേരളത്തിലെ കരിമണല്‍ ഖനന മേഖലയില്‍ പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങളുണ്ട്. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമായി ഖനനത്തിനുള്ള അനുമതി കിട്ടണം.
ഇവിടെ പൊതു മേഖലയില്‍ കരിമണല്‍ ഖനനം നടക്കാത്തതെന്ത് കൊണ്ടാണെന്ന് നമ്മള്‍ അന്വേഷിക്കണം. അതിന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയണം.
അതെങ്ങനെ ചെയ്യണമെന്ന് വിവിധ സംഘടനകളും സര്‍ക്കാരും ആലോചിച്ച് തീരുമാനിക്കണം. ദുഷ്ട ശക്തികളെ കടന്ന് വരാന്‍ അനുവദിക്കരുത്.
ഇപ്പോഴുള്ള ഐക്യം തുടര്‍ന്ന് കൊണ്ട് പോവാന്‍ കഴിയണം- പിണറായി പറഞ്ഞു.