[]തിരുവനന്തപുരം: കരിമണല്‍ഖനനം സംബന്ധിച്ച് സ്വകാര്യകമ്പനിക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന വാര്‍ത്ത വന്നതോടെയാണ് വി.എസ് തന്റെ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
മന്ത്രിമാര്‍ സ്വകാര്യ മേഖലയ്ക്ക് ഒത്താശ ചെയ്യുകയാണെന്നും വി എസ് ആരോപിച്ചു.
തൂത്തുക്കുടി കേന്ദ്രീകരിച്ച ചില കമ്പനികള്‍ക്ക് വേണ്ടി കരിമണല്‍ ഖനനത്തില്‍ അഴിമതി നടക്കുന്നു. ഇതിന് ചില മന്ത്രിമാരുടെ ഒത്താശയുമുണ്ട്.
അപ്പീല്‍ പോകില്ലെന്ന സര്‍ക്കാര്‍ നിലപാട് ആരോപണം ശരിവെക്കുന്നതാണ്- വിഎസ് ആരോപിച്ചു.
നേരത്തെ കരിമണല്‍ ഖനനത്തിന് പൊതുമേഖലക്കൊപ്പം സ്വകാര്യമേഖലയെക്കൂടി അനുവദിക്കണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു.
എന്നാല്‍ ജനങ്ങളുടെ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഈ തീരുമാനം മരവിപ്പിച്ചിരിക്കുകയായിരുന്നു.
ഇതിനെതിരായാണ് സ്വകാര്യകമ്പനി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഹൈക്കോടതി സ്വകാര്യ കമ്പനിക്ക് അനുകൂലമായി വിധി സമ്പാദിക്കുകയും ചെയ്യുകയായിരുന്നു.