കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ തടഞ്ഞതില്‍ പ്രതിഷേധിച്ചുള്ള ബ്ലാക്ക് മാസ്‌ക് ക്യാംപെയ്‌നില്‍ പങ്കാളിയായി വി.ടി ബല്‍റാം എം.എല്‍.എയും. ചിരിക്കുന്ന കുട്ടികളും കറുത്ത മാസ്‌കും എന്ന കുറിപ്പോടെ കറുത്ത മാസ്‌കിട്ടുള്ള ചിത്രമാണ് ബല്‍റാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കാന്‍ പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. വെള്ളിയാഴ്ച വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞത്.
പി.എസ്.സി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്.
ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കറുത്ത മാസ്‌കുകള്‍ ധരിച്ചെത്തിയവരെ തടഞ്ഞ പൊലീസ് ഇവര്‍ക്ക് ധരിക്കാന്‍ കളര്‍ മാസ്‌കുകള്‍ നല്‍കുകയായിരുന്നു. അതിന് ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.
ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു നേതാവ് കെ.എം അഭിജിത് എന്നിവരും കറുത്ത മാസ്‌കിട്ട് ക്യാപെയ്‌നില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക