അമേരിക്കയില്‍ പൊലീസ് ആക്രമണത്തെതുടര്‍ന്ന് ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീണ്ടും ഒരു കറുത്ത വംശജന് നേരെ പൊലിസ് ആക്രമണം. ജേക്കബ് ബ്ലേക്ക് ജൂനിയര്‍ എന്ന 29 കാരന് നേരെയാണ് പൊലീസ് ഏഴ് തവണ വെടിയുതിര്‍ത്തത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ നഗരത്തിലെ കനോഷയിലാണ് സംഭവം നടന്നത്.
രണ്ടു സ്ത്രീകള്‍ തമ്മിലുള്ള വഴക്കില്‍ ബ്ലേക് ഇടപെട്ടിരുന്നു. ഇതിനിടയിലെത്തിയ പൊലീസ് സംഘം ബ്ലേക്കിനെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇത് വകവെക്കാതെ കാറിലേക്ക് കയറിയ ബ്ലേക്കിന്റെ അരയ്ക്ക് താഴോട്ടേക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഏഴ് തവണയാണ് ഒരു പൊലീസുകാരന്‍ ഇദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തത്. ബ്ലേക്കിന്റെ മൂന്നു കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം.
സംഭവം വ്യക്തമാക്കുന്ന വീഡിയോയില്‍ ബ്ലേക്കില്‍ നിന്നും പ്രകോപനമൊന്നും ഉണ്ടായതായി കാണുന്നില്ല. എന്തിനാണ് വെടിവെച്ചതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
വെടിയുണ്ടകള്‍ ബ്ലേക്കിന്റ ചില കശേരുക്കളെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. നിലവില്‍ അരഭാഗം തളര്‍ന്ന നിലയിലാണ് ഇദ്ദേഹം. ഒരു പക്ഷെ സ്ഥിരമായിരിക്കാം എന്നാണ് കുടുംബാഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
‘ ജേക്കബ് ബ്ലേക്ക് ജൂനിയര്‍ ഇനിയും നടക്കുന്നതിന് ഒരു അത്ഭുതം തന്നെ സംഭവിക്കണം,’ അഭിഭാഷകന്‍ ബെന്‍ ക്രംപ് പറഞ്ഞു.എല്ലുകള്‍ക്കു പറി പരിക്കിനു പുറമെ ബ്ലേക്കിന്റെ വയറിനും പരിക്ക് പറിറിയതിനെ തുടര്‍ന്ന് ആന്തരികാവയങ്ങള്‍ക്കും ക്ഷതമുണ്ട്.
സംഭവത്തിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് കെനൊഷ നഗരത്തില്‍ നടക്കുന്നത്. പ്രതിഷേധം അലയടിച്ചതിനു പിന്നാലെ വിസ്‌കോസിന്‍ നഗരത്തില്‍ ഗവര്‍ണര്‍ ടോണി എവെര്‍സ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധനം പുനസ്ഥാപിക്കാനായി കൂടുതല്‍ സേനയെ നഗരത്തില്‍ വിന്യസിക്കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. ജേക്കബ് ബ്ലേക്കിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
‘ എന്റെ മകനും പ്രധാന്യമുണ്ട്. അവന്‍ ഒരു മനുഷ്യനാണ്. അവന്‍ പ്രധാന്യമര്‍ക്കുന്നു,’ ജേക്കബ് ബ്ലേക്കിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലേക്കിന്റെ കൊലപാതകത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ അക്രമം ഉണ്ടാവരുതെന്ന് ഇദ്ദേഹത്തിന്റെ അമ്മ ജൂലിയ ജാക്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ