സന്ദര്‍ശന വേളയില്‍ എന്താണ് സംസാരിച്ചതെന്ന് ബിജു രമശേ് വെളിപ്പെടുത്തുമെന്നാണ് സന്ദര്‍ശനത്തിന് ശേഷം ബിന്ധ്യാസ് മാധ്യം പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ അത്യാവിശ്യമായി കാണണമെന്നുള്ള ബിന്ധ്യാസ് തോമസിന്റെ എസ്.എം.എസ് സന്ദേശം ലഭിച്ചുവെന്നും ബ്ലാക്ക് മെയില്‍ കേസിലെ പ്രതിയാണെന്നറിഞ്ഞതിനാല്‍ അവരോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.
അതേ സമയം തന്റെ വീട്ടിലേക്ക് ബിന്ധ്യാസ് തോമസിനെ അയച്ചത് പിസി ജോര്‍ജാണെന്നും തന്നെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ബിജു രമേശ് ആരോപിച്ചു. ഇത് കൂടാതെ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള സുപ്രധാനമായ തെളിവുകള്‍ നാളെ രണ്ട് മണിക്ക് ഹാജരാക്കുമെന്നും രമേശ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളിലടക്കം ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിയുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.