[]തിരുവനന്തപുരം:വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ബ്‌ളാക്ക്‌മെയില്‍ കേസ് പ്രതികളായ ബിന്ധ്യ തോമസിന്റേയും റുക്‌സാനയുടേയും അറസ്റ്റ് രേഖപ്പെടുത്തി. ബിന്ധ്യ തോമസിനേയും റുക്‌സാനയേയും ഒന്നും രണ്ടും പ്രതികളാക്കി ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇരുവരേയും വെഞ്ഞാറമൂട് പൊലീസിന് കൈമാറി. പ്രതികള്‍ കുറ്റം സമ്മതിച്ചതായും രവീന്ദ്രന്റെ ആത്മഹത്യയില്‍ ബിന്ധ്യ തോമസിന്റെയും റുക്‌സാനയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി ഇന്ന് തിരുവനന്തപുരത്തെത്തിക്കും.
അതേ സമയം കുറ്റ സമ്മതം നടത്തിയിട്ടില്ലെന്നും പോലീസ് കുററം തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പുക്കുകയാണെന്നും പ്രതികള്‍ മാധ്യമങ്ങളോടു പറഞ്ഞതായാണ് സൂചന.
പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ബ്ലാക്ക് മെയില്‍ കേസ് പ്രതികളായ ബിന്ധ്യാസും റുക്‌സാനയും ഇന്നലെ രാത്രി ഒമ്പതരയോടെ ഐ.ജി എം.ആര്‍ അജിത്കുമാറിനു മുമ്പാകെ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം 14 നാണ് വ്യവസായിയായിരുന്ന വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പണം തട്ടിയെടുക്കാന്‍ ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രന്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.
ആത്മഹത്യാക്കുറിപ്പില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിന്ധ്യ തോമസിനും റുക്‌സാനയ്ക്കുമെതിരെ പോലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തുകയായിരുന്നു.