| Saturday, 4th August 2018, 12:34 pm

മന്ത്രവാദി കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് നിധി ലഭിക്കാനുള്ള ക്രിയ ഫലിക്കാത്തതിനാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കമ്പകക്കാനത്ത് മന്ത്രവാദി കാനാട്ട് കൃഷ്ണനേയും കുടുംബത്തേയും കൊലപെടുത്തിയത് ഫലം കാണാഞ്ഞ മന്ത്രവാദക്രിയ കാരണമാണെന്ന് സംശയം. ഇത് സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.


ALSO READ: മുഖ്യമന്ത്രി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് കേരളാ ഹൗസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം


കൃഷ്ണന്റെ ഡയറിയില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയതെന്ന് കരുതുന്നു. തമിഴ്‌നാട്ടില്‍ പോയി നിധി കണ്ടെത്താനുള്ള മന്ത്രവാദ ക്രിയകള്‍ നടത്തിയിരുന്നതായി കൃഷ്ണന്റെ ഡയറിയില്‍ സൂചനകളുണ്ട്.

ഈ ക്രിയകള്‍ ഫലിക്കാതെ വന്നതിനാല്‍ കൃഷ്ണന്‍ ജോത്സ്യരെ സമീപിച്ചിരുന്നു. താന്‍ അസ്വസ്ഥനാണെന്നും, കാണാന്‍ വരുന്നവരോട് എന്ത് പറയണമെന്ന് അറിയില്ലെന്നും കൃഷ്ണന്‍ ജോത്സ്യരോട് പറഞ്ഞിരുന്നു. നിധി കണ്ടെത്താനുള്ള ക്രിയകള്‍ ചെയ്യാന്‍ കൃഷ്ണന്‍ നിരവധി തവണ തമിഴ്‌നാട്ടില്‍ പോയിട്ടുണ്ട്.


ALSO READ: അമൃതാനന്ദമയി മഠത്തില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സത്‌നാം സിങ് കൊല്ലപ്പെട്ടിട്ട് ഇന്ന് ആറു വര്‍ഷം


കൃഷ്ണന്‍ വീട്ടില്‍ ആയുധങ്ങള്‍ കരുതി വെച്ചിരുന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നും വടിവാള്‍, കമ്പിവടി, മാന്‍ കൊമ്പില്‍ നിര്‍മ്മിച്ച കഠാര തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കേണ്ടി വരുമെന്ന് പൊലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more