| Monday, 27th May 2019, 6:07 pm

കൊല്ലത്ത് പതിനാറുകാരി മരിച്ചത് മന്ത്രവാദ ചികിത്സക്കിടെ; ലൈംഗീക ആക്രമണത്തിനും ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലത്ത് പതിനാറ് വയസുകാരി മരിച്ചത് മന്ത്രവാദ ചികിത്സക്കിടെയാണെന്ന് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ച കുട്ടിയെ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.

സംഭവത്തില്‍ കൊട്ടിയം സ്വദേശി നൗഷാദിനെയും പിതൃസഹോദരിമാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ഏപ്രില്‍ 16 നാണ് പെണ്‍കുട്ടി മന്ത്രവാദത്തിനിടെ തിരുനെല്‍വേലി വെച്ച് കൊല്ലപ്പെട്ടത്.

ന്യൂമോണിയ ബാധിതയായ കുട്ടിയെ ചികിത്സയ്ക്ക് പകരം മന്ത്രവാദത്തിന് വിധേയയാക്കുകയായിരുന്നു. കുട്ടി ലൈംഗീക ആക്രമണത്തിന് ഇരയായതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more