മിമിക്രിക്കാരനും പത്മശ്രീ ജേതാവുമായ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതാപ് പോത്തന്‍. കറുത്ത നിറമുള്ള മനുഷ്യരെ പുച്ഛിക്കുന്ന ഈ നടന്‍ വര്‍ഗീയവാദിയാണെന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്. മന്ദബുദ്ധി എന്നാണ് ഈ നടനെ പ്രതാപ് പോത്തന്‍ വിമര്‍ശിക്കുന്നത്. പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം
കേരളത്തില്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ് ഉള്ളതെന്നും അത് മമ്മൂട്ടിയും മോഹല്‍ലാലും ആണെന്നും എന്നാല്‍ ഈ നടന്‍ താനൊരു സൂപ്പര്‍സ്റ്റാറാണെന്നാണ് സ്വയം വിചാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അഭിനയത്തിലൂടെ കുറെ പണം ഉണ്ടാക്കിയപ്പോള്‍ താന്‍ മര്‍ലിന്‍ ബ്രാന്‍ഡോ ആണെന്നാണ് ഈ നടന്‍ കരുതിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഞാനൊരു മിമിക്രിക്കാരനുമായി സംസാരിച്ചുവെന്ന് തുടക്കത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
“ഇപ്പോള്‍ അയാള്‍ക്ക് പ്രായമായപ്പോള്‍ മിമിക്രി അല്ലാതെ പ്രയോജനകരമായ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലായിട്ടാവും പുള്ളി ഒരു പത്മശ്രീ അങ്ങ് വാങ്ങി. ഒന്നും ചെയ്യാനാകാത്ത സംസ്‌കാര ശൂന്യനായ ഒരാള്‍ക്ക് ഈ ബഹുമതി ലഭിച്ചെന്നറിഞ്ഞ് എനിക്ക് ചിരി വരുന്നു. ഇതുവരെ ഒരു പുസ്തകം പോലും വായിക്കാത്ത ഇയാള്‍ വിചാരിച്ചിരിക്കുന്നത് താന്‍ ഒരു സൂപ്പര്‍ താരമാണെന്നാണ്. പക്ഷേ കേരളത്തില്‍ ആകെ രണ്ടു സൂപ്പര്‍ താരങ്ങളെയുള്ളൂ. അത് മോഹന്‍ലാലും മമ്മൂട്ടിയുമാണ്.” അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
“താന്‍ ജീവിക്കുന്ന തന്നെ വളര്‍ത്തിയ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ കറുത്തവരും എരുമകളെ പോലെയാണെന്നും പറഞ്ഞയാളാണ് ഇയാളെന്നും ഇയാള്‍ ഒരു ആര്യനും ബാക്കിയുള്ളവര്‍ കറുത്ത വര്‍ഗക്കാരാണെന്നുമുള്ള വര്‍ഗീയ മനോഭാവം ഈ നടനുണ്ട്. കറുപ്പ് സുന്ദരമാണ് മന്ദബുദ്ധി. നിങ്ങളെ ഒരു മനുഷ്യനാക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും ഒന്നു വായിക്കൂ.” അദ്ദേഹം പറയുന്നു.