വാഷിംഗ്ടണ്‍: അമേരിക്കയിലെ ഒഹിയോവില്‍ പ്രായപൂര്‍ത്തിയാകാത്ത കറുത്തവംശജയായ പെണ്‍കുട്ടിയെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
ജോര്‍ജ് ഫ്‌ളോയിഡ് കേസില്‍ വിധി പറയുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് മഖിയ ബ്രയന്റ് എന്ന പതിനാറുകാരിയെ പൊലീസ് വെടിവെച്ച് കൊന്നത്.
ഒരു സ്ത്രീ തങ്ങളെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നു എന്ന ടെലിഫോണില്‍ കൂടി വന്ന പരാതിയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നഗരത്തിന്റെ തെക്കു കിഴക്കന്‍ ഭാഗത്തെത്തിയ ഒഹിയോ കുറ്റാന്വേഷക വിഭാഗമാണ് പെണ്‍കുട്ടിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം പൊലീസുകാരുടെ യൂണിഫോമില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് മേജര്‍ ആന്‍ഡ്രൂ ജിന്തര്‍ പറഞ്ഞു.
പൊലീസ് ക്രൂരതയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. മഖിയ ബ്രയന്റിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറും രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇത് ഒട്ടും യാഥാര്‍ത്ഥ്യമായി തോന്നുന്നില്ല. എന്നാല്‍ ഈ ലോകത്താണ് ഞങ്ങള്‍ ജീവിക്കുന്നത്. വളരെ സാധാരണ സംഭവമായി ഇത്തരം ആക്രമണങ്ങള്‍ മാറിയിരിക്കുന്നുവെന്നത് എന്നെ വേദനിപ്പിക്കുന്നു’, ബീബര്‍ ഇന്‍സ്റ്റഗ്രാമിലെഴുതി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Black Girl Killed In USA