തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പിന് വിലക്കേർപ്പെടുത്തി തിരുവനന്തപുരത്തെ സ്വകാര്യ സ്കൂൾ. രക്ഷിതാക്കൾ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് ബിഷപ്പ് പെരേര മെമ്മോറിയൽ സ്കൂൾ സർക്കുലർ ഇറക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന സ്കൂൾ വാർഷികാഘോഷം മറ്റന്നാൾ ആണ്.
ഗവർണറുടെ ഓഫീസിൽ നിന്ന് ലഭിച്ച നിർദേശമാണ് ഇത്തരം സർക്കുലർ ഇറക്കിയതിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സ്കൂൾ അധികൃതർ തന്നെ സ്വമേധയാൽ ഇറക്കിയ സർക്കുലർ ആണിത്.
മറ്റന്നാൾ ആണ് ബിഷപ്പ് പെരേര മെമ്മോറിയൽ സ്കൂളിന്റെ നാല്പത്തിനാലാം വാർഷികം. ഇതേ തുടർന്ന് പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലർ ആണിപ്പോൾ വിവാദമായിരിക്കുന്നത്. പുറമെ നിന്ന് രക്ഷിതാക്കൾക്കും പരിപാടിയിൽ പ്രവേശനമുണ്ട്. ഇവരോടാണ് കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്.
സംഭവത്തിൽ പ്രതികരിച്ച് ഗവർണർ വിശദീകരണവുമായി ഗവർണറും എത്തിയിട്ടുണ്ട്. സ്കൂളിൽ യൂണിഫോം ഉണ്ടല്ലോ എന്നാണ് ഗവർണർ പ്രതികരിച്ചത്.
Content Highlight: Black dress ban at governor’s event; Circular issued by school management