| Monday, 7th May 2018, 10:42 pm

'കറുത്ത ബ്രാഹ്മണന്‍, ബ്രഹ്മണ പെണ്‍കുട്ടി, ആരാണ് ദുശ്ശകുനം';സര്‍ക്കാര്‍ ജോലിക്ക് വിവാദ ചോദ്യവുമായി ഹരിയാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഹരിയാനയില്‍ സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയില്‍ വര്‍ണവിവേചനവും അന്ധവിശാസവും പ്രോത്സാഹിപ്പിക്കുന്ന ചോദ്യം. കഴിഞ്ഞ മാസം 10ന് നടന്ന ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ (എച്ച്.എസ്.എസ്.സി) ജൂനിയര്‍ എഞ്ചിനിയര്‍ പരീക്ഷയിലാണ് വിവാദ ചോദ്യമുള്ളത് .

ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്ന തരത്തിലായിരുന്നു ചോദ്യം. “താഴെക്കൊടുത്തിരിക്കുന്നവയില്‍ ഹരിയാനയില്‍ ദുശ്ശകുനമായി കരുതാത്തത് ഏത്” എന്നായിരുന്നു ചോദ്യം.”
“ഒഴിഞ്ഞ ഭരണി, വിറകുകെട്ട്, കറുത്ത ബ്രാഹ്മണനെ കാണുന്നത്, ബ്രാഹ്മണ പെണ്‍കുട്ടിയെ കാണുന്നത്”- എന്നിങ്ങനെ ഇതിന് നാല് ഉത്തരങ്ങളും നല്‍കിയിരുന്നു.

നല്‍കിയ ഓപ്ഷണില്‍ നിന്ന് ശരിയായത് തെരഞ്ഞെടുത്ത് എഴുതാന്‍ ചോദ്യത്തില്‍ പറയുന്നുണ്ട്. ചോദ്യപേപ്പര്‍ പുറത്ത് വന്നതോടെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിക്ഷേധമുയര്‍ന്നിട്ടുണ്ട്. വര്‍ഗീയതയും സാമുദായിക വിവേചനവും അന്ധവിശ്വാസവും വര്‍ണവിവേചനവും പ്രോത്സാഹിപ്പിക്കുന്നതാണ് ചോദ്യമെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞു.


Also Read ബി.ജെ.പിക്ക് വോട്ട് ചെയ്യൂ, കര്‍ണ്ണാടകയില്‍ രാമ രാജ്യത്തിന് അടിത്തറ പാകാന്‍ സഹായിക്കൂ’, കര്‍ണാടക വോട്ടര്‍മാരോട് യോഗി ആദിത്യനാഥ്


ഹരിയാന ബാഹ്മണ സഭയും പ്രതിഷേധവുമായി രംഗത്തുണ്ട്. അതേ സമയം സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റാവു നര്‍ബീര്‍ പറഞ്ഞു

ഉദ്യോഗാര്‍ഥിയുടെ മാനസിക ശേഷിയും ജോലി ചെയ്യാനുള്ള കഴിവുമാണ് പരീക്ഷകളില്‍ പരിശോധിക്കേണ്ടത്. അല്ലാതെ വര്‍ഗീയതും അന്ധവിശ്വാസങ്ങളുമല്ലെന്നും പരീക്ഷയില്‍ ഇത്തരമൊരു ചോദ്യം കടന്നുകൂടാനിടയായ സാഹചര്യമെന്തെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more