ബാങ്കോക്ക്: കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സിന്റെ സിഗ്നല്‍ കണ്ടെത്തിയത്.
എന്നാല്‍ ചെളി അടിഞ്ഞുകിടക്കുന്നതിനാല്‍ ബ്ലാക് ബോക്‌സിനടുത്തേക്ക് പോകാന്‍ പ്രയാസകരമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്.
50 അംഗ നീന്തല്‍ സംഘമാണ് ബ്ലാക് ബോക്‌സിനായി തെരച്ചില്‍ നടത്തുന്നത്. ബ്ലാക് ബോക്‌സ് വീണ്ടെടുക്കാനായി 70 ശതമാനവും സാധ്യതയുണ്ടെന്ന് വ്യോമപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ സോര്‍ജെന്റോ പറഞ്ഞു.
ALSO READ: മണ്‍വിള തീപിടുത്തത്തില്‍ അന്വേഷണവുമായി പൊലീസും ഫയര്‍ഫോഴ്‌സും; കെട്ടിടം തകര്‍ന്നുവീഴാന്‍ സാധ്യത
മൂന്ന് ദിവസം മുന്‍പാണ് ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണത്. ജക്കാര്‍ത്തയില്‍ നിന്നും പന്ഗ്കല്‍ പിനാങ്കിലേക്ക് പുറപ്പെട്ട JT-610 ആണ് വഴി മധ്യേ കടലില്‍ പതിച്ചത്.
പറന്നുയര്‍ന്ന് 13 മിനുട്ടുകള്‍ക്കു ശേഷം എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായി വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
WATCH THIS VIDEO: