| Saturday, 30th May 2020, 7:50 pm

'ഗൂഗിളില്‍ തപ്പരുത്'; കേന്ദ്ര തൊഴില്‍ മന്ത്രിയുടെ പേരറിയാതെ ബി.ജെ.പി ദേശീയ വക്താവ്, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്ക് ടെലിവിഷന്‍ ചര്‍ച്ചക്കിടെ പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കെത്തിയപ്പോള്‍ ആരാണ് കേന്ദ്ര തൊഴില്‍ മന്ത്രി എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഗൗരവ് ഭാട്ടിയക്ക് പറ്റാതെ പോയതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

എ.ബി.പി ന്യൂസിന്റെ ചര്‍ച്ചയിലാണ് സംഭവം. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അദ്ധ്യക്ഷന്‍ രോഹന്‍ ഗുപ്തയാണ് ഭാട്ടിയയോട് കേന്ദ്ര തൊഴില്‍ മന്ത്രി ആരാണെന്ന് ചോദിച്ചത്. സന്തോഷ് കുമാര്‍ ഗ്വാംഗാര്‍ എന്ന് മറുപടി പറയാന്‍ ഭാട്ടിയക്ക് കഴിഞ്ഞില്ല. കുറച്ച് നേരം കഴിഞ്ഞാണ് ഈ ഉത്തരം ഭാട്ടിയ പറഞ്ഞത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഈ ഉത്തരം ഭാട്ടിയ പറഞ്ഞത്. ഈ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പരിഹാസ ശരങ്ങള്‍ക്ക് കാരണമായി.

ഗൂഗിളില്‍ തപ്പരുത് എന്ന ഹാഷ് ടാഗോടെയാണ് പലരും ഈ വീഡിയോ ട്വീറ്റ് ചെയ്തത്. അതോടെ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം നേടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more