| Wednesday, 6th March 2019, 10:19 am

പുല്‍വാമ ആക്രമണം 'ആക്‌സിഡന്റ് 'തന്നെയെന്ന് യു.പി ഉപമുഖ്യമന്ത്രി; ഇപ്പോള്‍ എന്തുപറയുന്നെന്ന് മോദിയോട് ദിഗ്‌വിജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്‍മാന്‍ കൊല്ലപ്പെട്ട ആക്രമണത്തെ “അപകടം” എന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ദിഗ്‌വിജയ് സിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പുല്‍വാമ ആക്രമണം ഒരു വലിയ അപകടം തന്നെയായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവും യു.പി ഉപമുഖ്യയുമായ കേശവ് പ്രസാദ് മൗര്യ.

“”പുല്‍വാമ ആക്രമണം ഒരു അപകടമായിരുന്നെന്ന് താന്‍ പറഞ്ഞപ്പോള്‍ മൂന്ന് കേന്ദ്രമന്ത്രിമാരാണ് തന്നെ പാക്കിസ്ഥാന്‍ അനുകൂലിയാക്കിയത്. എന്നാല്‍ നിങ്ങളുടെ തന്നെ മുതിര്‍ന്ന നേതാവ് പറയുന്നത് ഒന്ന് കേട്ടു നോക്കൂ”” എന്ന് പറഞ്ഞാണ് ദിഗ് വിജയ് സിങ് മൗര്യയുടെ വീഡിയോ ഷെയര്‍ ചെയ്തത്. ഇതില്‍ മോദി ജീക്കോ മന്ത്രിമാര്‍ക്കോ എന്തെങ്കിലും പറയാനുണ്ടോയെന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു.


പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദി പൊതു ഖജനാവില്‍ നിന്ന് ദുര്‍വ്യയം ചെയ്തത് 10,000 കോടി: അശോക് ഗെഹ്‌ലോട്ട്


“” ഫെബ്രുവരി 14 ന് നടന്ന ആക്രമണം സുരക്ഷാ വീഴ്ച കൊണ്ട് മാത്രം സംഭവിച്ചതല്ല. അത് വലിയൊരു ആക്‌സഡിന്റായിരുന്നു””- എന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത്.

പുല്‍വാമ ആക്രമണം യഥാര്‍ത്ഥത്തില്‍ ഇന്റലിജന്‍സിന്റെ പരാജയമാണ്. ആരാണ് ഇതിന് ഉത്തരവാദികള്‍. എന്‍.എസ്.എയില്‍ നിന്നും ഐ.ബി തലവനില്‍ നിന്നു റോ തലവനില്‍ നിന്നോ എന്തെങ്കിലും വിശദീകരണം മോദി ആവശ്യപ്പെട്ടോയെന്നും ദിഗ്‌വിജയ് സിങ് ചോദിച്ചു.

പുല്‍വാമ, ബാലക്കോട്ട് ആക്രമണങ്ങള്‍ക്കുശേഷം കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ദിഗ്‌വിജയ് സിങ്ങിന്റെ ട്വീറ്റുകള്‍ ബി.ജെ.പി വലിയ വിവാദമാക്കിയിരുന്നു.

ബാലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി ഏറ്റവും വലിയ നുണയനാണെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തെ “അപകട”മെന്ന് അദ്ദേഹം ട്വിറ്ററില്‍ പരാമര്‍ശിച്ചത്.

ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് രാജ്യാന്തരമാധ്യമങ്ങള്‍ അടക്കം ഉയര്‍ത്തിയ സംശയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദിഗ്‌വിജയ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more