| Wednesday, 6th March 2019, 1:00 pm

ഹാക്ക് ചെയ്ത വെബ്‌സൈറ്റ് തിരിച്ചുകിട്ടിയില്ല; ബി.ജെ.പിക്ക് സഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പി വെബ്‌സൈറ്റ് തിരിച്ചുപിടിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. നിങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്ന് അറിയാമെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യാന്‍ സന്തോഷമേയുള്ളൂവെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലൂടെയുള്ള ട്വീറ്റ്.

വി വില്‍ ബി ബാക്ക് സൂണ്‍ എന്ന ബി.ജെ.പി പേജില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തതായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

“” ഗുഡ്‌മോണിങ് ബി.ജെ.പി. കുറേ അധികം നേരമായി നിങ്ങള്‍ തകര്‍ന്നിരിക്കുയാണെന്ന് അറിയാം. നിങ്ങള്‍ക്ക് സഹായം വേണമെങ്കില്‍ അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ””- എന്നായിരുന്നു കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

ബി.ജെ.പിയുടെ സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ “” ഉടന്‍ മടങ്ങി വരും”” എന്ന സന്ദേശമാണ് ഇപ്പോഴും കാണുന്നത്. ഇന്നലെയാണ് ബി.ജെ.പിയുടെ പേജ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുന്ന രീതിയിലുള്ള ചില ദൃശ്യങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും അസഭ്യ കമന്റുകളും പേജില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.


വടകരയില്‍ പി. ജയരാജന്‍ സ്ഥാനാര്‍ത്ഥിയാകും; മണ്ഡലം കമ്മിറ്റിയുടെ അംഗീകാരം


ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കലിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ മോദി ശ്രമിക്കുമ്പോള്‍””ക്ഷമിക്കണം എനിക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്”” എന്ന് പറഞ്ഞ് അവര്‍ നടന്നുപോകുന്ന രീതിയിലുള്ള എഡിറ്റിങ് വീഡിയോകളുമാണ് പേജിലൂടെ ഷെയര്‍ ചെയ്യപ്പട്ടത്. ബൊഹീമിയന്‍ റാപ്സോഡി മ്യൂസിക് വീഡിയോയും ഇതിനൊപ്പം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

സഹോദരീ സഹോദരന്‍മാരേ.. ഞാന്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരുന്നു… ഞങ്ങള്‍ നിങ്ങളെയെല്ലാം മണ്ടന്‍മാരാക്കിയിരിക്കുന്നു.. കൂടുതല്‍ വരാനിരിക്കുന്നേയുള്ളൂ.. അഭിനന്ദനങ്ങള്‍.. മോദിയുടെ ചിത്രത്തിന് താഴെഇങ്ങനെയായിരുന്നു കുറിച്ചത്.

ബി.ജെ.പി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ തന്നെ ട്വിറ്ററില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ ഹെഡ് ദിവ്യാ സ്പന്ദനയും എത്തിയിരുന്നു.

സഹോദരീ സഹോദരന്‍മാരെ ഇപ്പോള്‍ ബി.ജെ.പിയുടെ വെബ്സൈറ്റ് നിങ്ങള്‍ തുറന്നുനോക്കിയില്ലെങ്കില്‍ അത് വലിയ നഷ്ടമായിരിക്കുമെന്നായിരുന്നു ദിവ്യ സ്പന്ദന ട്വിറ്ററില്‍ കുറിച്ചത്.

We use cookies to give you the best possible experience. Learn more