ബെംഗളൂരു: മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ ആനന്ദ്കുമാര്‍ ഹെഗ്‌ഡേ.
ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരം നാടകമായിരുന്നു എന്നാണ് ഹെഗ്‌ഡെ പറഞ്ഞത്. അത്തരം ആളുകളെ എങ്ങനെ മഹാത്മാവ് എന്ന് വിളിക്കാന്‍ സാധിക്കുമെന്നും ഹെഗ്‌ഡെ ചോദിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബെംഗളൂരുവില്‍ ഒരു പൊതുചടങ്ങില്‍വെച്ചാണ് ഹെഗ്‌ഡെ ഗാന്ധിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടും പിന്തുണയോടും അരങ്ങേറിയ നാടകമെന്നാണ് സ്വാതന്ത്ര്യ സമരത്തെ ഹെഡ്‌ഗെ വിളിച്ചത്.
” ഈ പറയുന്ന നേതാക്കന്മാരൊന്നും ഒരിക്കല്‍പ്പോലും പൊലീസുകാരുടെ മര്‍ദ്ദനമേറ്റിട്ടില്ല. അവരുടെ സ്വാതന്ത്ര്യ സമരം വലിയൊരു നാടകം മാത്രമാണ്. ബ്രിട്ടീഷ്‌കാരുടെ സമ്മതത്തോടെ നേതാക്കന്മാര്‍ കളിച്ച നാടകമാണ്. യഥാര്‍ത്ഥത്തിലുള്ള പോരാട്ടമായിരുന്നില്ല അത്”, ഹെഗ്‌ഡെ ആരോപിച്ചു.
ബ്രിട്ടീഷ്‌കാര്‍ ഇന്ത്യവിട്ടത് ഇച്ഛാഭംഗം കാരണമാണെന്നും ചരിത്രം വായിക്കുമ്പോള്‍ തന്റെ ചോര തിളയ്ക്കുകയാണെന്നും ഹെഗ്‌ഡെ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത് സത്യാഗ്രഹം കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് എന്നാണ്. ഇത് സത്യമല്ല. സത്യാഗ്രഹം മൂലമല്ല ബ്രിട്ടീഷ് ഇന്ത്യ വിട്ടത്”, ഹെഗ്‌ഡെ പറഞ്ഞു.