| Thursday, 5th March 2020, 4:31 pm

സുരേന്ദ്രനു കീഴില്‍  പദവികള്‍ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ നേതാക്കളെ ഉള്‍പ്പെടുത്തി ബി.ജെ.പിയുടെ പുതിയ ഭാരവാഹി പട്ടിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.സുരേന്ദ്രന്‍ ബി.ജെ.പി അധ്യക്ഷനായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍  തുടരുന്നതിനിടെ സംസ്ഥാന ബി.ജെ.പിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു.

കെ.സുരേന്ദ്രനു കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ ശോഭ സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനും, എം.ടി രമേശും പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭയും രാധാകൃഷ്ണനും പുതിയ പട്ടികയില്‍ വൈസ് പ്രസിഡന്റുമാരാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എം.ടി രമേശ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരും. ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, അഡ്വ.പി സുധീര്‍ എന്നിവരാണ് മറ്റ് സെക്രട്ടറിമാര്‍. എ.പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരവാഹി പട്ടികയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more