കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം; ആംബുലന്‍സ് അടിച്ച് തകര്‍ത്തു; ആശുപത്രിക്ക് നേരെയും അക്രമണം
Kerala
കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം; ആംബുലന്‍സ് അടിച്ച് തകര്‍ത്തു; ആശുപത്രിക്ക് നേരെയും അക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2017, 4:26 pm

 

കണ്ണൂര്‍: ആര്‍.എസ് എസ് പ്രവര്‍ത്തകന്‍ കക്കംപാറയിലെ ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂരില്‍ വ്യാപക ആക്രമണം. രോഗിയുമായി പോയ ആംബുലന്‍സ് എറിഞ്ഞു തകര്‍ത്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനുനേരെയും കല്ലേറുണ്ടായി.


Also read യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ശരീരം വെട്ടിനുറുക്കി വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന സംഭവം ഹരിയാനയില്‍ 


Image may contain: outdoor

 

അപകടത്തില്‍പ്പെട്ട് തലക്ക് ഗുരുതരമായ പരുക്ക് പറ്റിയ രോഗിയെയും കൊണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയ ആംബുലസ് ആണ് എറിഞ്ഞു തകര്‍ത്തത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുവെച്ചുണ്ടായ ആക്രമണത്തില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു.

No automatic alt text available.

 

ആശുപത്രിക്കുള്ളിവലേക്ക് കയറിയാണ് ആംബുലന്‍സ് ഡ്രൈവര്‍ ആക്രമണത്തില്‍നിന്ന് രക്ഷപെട്ടത്. രോഗിയെയും ആശുപത്രിയുടെ ഉള്ളിലേക്ക് മാറ്റിയിരുന്നു. വാഹനത്തെ അക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കും കല്ലെറിഞ്ഞു.


Dont miss കപ്പലില്‍ കയറിപ്പോയി തോണിയില്‍ തിരിച്ചെത്തി കാളിദാസ്: പൂമരത്തിലെ പുതിയ ഗാനം കാണാം


ആശുപത്രിക്ക് നേരെയുള്ള അക്രമണം സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്ന് രോഗികളുടെ ദേഹത്തുവീണത് അപകടകരമായ സാഹചര്യം ഉണ്ടാക്കി. ജില്ലയില്‍ പലയിടത്തും സി.പി.ഐ.എം കൊടിമരങ്ങളും ബോര്‍ഡുകളും ബി.ജെ.പിക്കാര്‍ തകര്‍ത്തു.

ആര്‍.എസ്.എസ് കക്കംപാറ മണ്ഡലം കാര്യവാഹായ എട്ടിക്കുളം കക്കംപാറയിലെ ചൂരക്കാട് ബിജു (34)വാണ് ഇന്നലെ പയ്യന്നൂരിന് സമീപത്ത് വെട്ടേറ്റ് മരിച്ചത്. രാമന്തളി കുന്നരുവിലെ ഡി.വൈ.എഫ്.ഐ നേതാവ് ധനരാജിനെ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ പന്ത്രണ്ടാം പ്രതിയാണ് ബിജു.