| Monday, 1st October 2018, 2:05 pm

ശബരിമല; മലക്കംമറിഞ്ഞ് ബി.ജെ.പി; വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങുമെന്ന് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ ബി.ജെ.പി നിലപാട് മാറ്റി. സുപ്രീംകോടതി വിധിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വിശ്വാസികള്‍ക്കൊപ്പം സമരത്തിനുണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി. ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പം ബി.ജെ.പിയും സമരത്തിനുണ്ടാകും. മറ്റന്നാള്‍ സമരത്തിനിറങ്ങും. കോടതി വിധിയുടെ പേരില്‍ വിശ്വാസികളെ സി.പി.ഐ.എം അടിച്ചമര്‍ത്തുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയുടെ കാര്യത്തില്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാനാന്‍ സര്‍ക്കാരിന് ആയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.


നീരവ് മോദിയുടെ 637 കോടി വിലമതിപ്പുള്ള വസ്തുക്കള്‍ കണ്ടുകെട്ടി


ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മൂന്ന് ദിവസത്തിന് ശേഷം നിലപാട് മാറ്റിയാണ് ബി.ജെ.പി എത്തിയിരിക്കുന്നത്. ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് വേണം കരുതാന്‍.

നേരത്തെ ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിന്റെ നിലപാട് അനുകൂലമായിരുന്നു.ഈ സാഹചര്യത്തില്‍ ബി.ജെ.പി നേതൃത്വത്തിലും ഇത് സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more