|

ദേശീയത കുറഞ്ഞെന്ന് സംശയം,'കംബോജിന് പകരം ഭാരതീയ'; പേര് മാറ്റി ബി.ജെ.പി യുവജന നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സ്ഥലങ്ങളുടെ പേരു മാറ്റുകയെന്ന ബി.ജെ.പി.നയത്തിന് പിന്നാലെ സ്വന്തം പേരുതന്നെ മാറ്റി ബി.ജെ.പി.യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ മോഹിത് കംബോജ്. തന്റെ പേരായ മോഹിത് കംബോജ് ഒന്ന് മിനുക്കി മോഹിത് ഭാരതീയ എന്നാക്കിയിരിക്കുകയാണ് ദേശീയ അധ്യക്ഷന്‍.

ALSO READ: ഹര്‍ത്താലോ! ഇവിടെയോ?: ഹര്‍ത്താലുകാരെ ഓടിച്ച ചരിത്രമുള്ള നയിനാംവളപ്പ്

ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രൗഡ് ഭാരതീയ എന്ന ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ് മോഹിത്. തന്റെ പേര് മാറ്റം ഗസറ്റിലും പ്രധാനപ്പെട്ട രേഖകളിലും ഉള്‍പ്പെടുത്തുമെന്ന് മോഹിത് അറിയിച്ചു. ജാതിമതഭേദമന്യേ എല്ലാവരും ഭാരതീയരാണെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ കൊണ്ടുവരിക, ദേശീയത ഉയര്‍ത്തുക എന്നിവയാണ് തന്റെ ലക്ഷ്യമെന്നും മോഹിത് അറിയിച്ചു.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ടിക്കറ്റില്‍ ദിന്‍ഡോഷി മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും മൂന്നാമതാണ് മോഹിത് എത്തിയത്.

Latest Stories