| Saturday, 20th February 2021, 8:19 am

കാറില്‍ കൊക്കെയ്ന്‍ കടത്തിയ ബി.ജെ.പി യുവ മോര്‍ച്ച ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊക്കെയ്ന്‍ കൈവശം വെച്ചതിന് ബംഗാളില്‍ ബി.ജെ.പി യുവ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പമേല ഗോസ്വാമിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 100 ഗ്രാം കൊക്കെയ്ന്‍ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

ബംഗാള്‍ ബി.ജെ.പി യുവ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് പമേല ഗോസ്വാമി.

പേഴ്‌സിലും കാറിന്റെ സീറ്റിനടിയിലുമായിരുന്നു കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പമേലയില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

പമേലയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രബീര്‍ കുമാര്‍ ഡേ എന്ന ആളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന കൊക്കെയ്‌നാണ് പിടികൂടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP Youth Leader Arrested In Bengal Allegedly For Carrying 100 gm Cocaine

We use cookies to give you the best possible experience. Learn more