| Sunday, 21st March 2021, 10:37 pm

ബി.ജെ.പി പ്രവര്‍ത്തകര്‍ കഠിനാധ്വാനികളാണ്; അവര്‍ക്ക് കൊറോണ വരില്ലെന്ന് ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ബി.ജെ.പി പ്രവര്‍ത്തകര്‍ കഠിനാധ്വാനികളാണെന്നും അതുകൊണ്ട് അവരെ കൊവിഡ് 19 ബാധിക്കില്ലെന്ന് ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ. രാജ്‌കോട്ട് എംഎല്‍എ ഗോവിന്ദ് പട്ടേലാണ് വിവാദപ്രസ്താവന നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആള്‍ക്കൂട്ടം വര്‍ദ്ധിക്കുന്നത് കൊവിഡ് വ്യാപിക്കാന്‍ കാരണമാകില്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു എം.എല്‍.യുടെ വിചിത്ര പരാമര്‍ശം.

നന്നായി അധ്വാനിക്കുന്നവരെ കൊറോണ വൈറസ് ബാധിക്കില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ കഠിനാധ്വാനികളാണ്. അതുകൊണ്ട് ഒരു പ്രവര്‍ത്തകനും കൊവിഡ് ബാധിക്കില്ല’, പട്ടേല്‍ പറഞ്ഞു.

അതേസമയം ഗോവിന്ദ് പട്ടേലിന്റെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. അദ്ദേഹം ബി.ജെ.പിയിലെ അംഗമല്ലേയെന്ന് നിരവധി പേര്‍ ചോദിച്ചു.

ഗുജറാത്ത് നിയമസഭാംഗങ്ങള്‍ക്കും കൊറോണ ബാധിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന നേതാവ് സി.ആര്‍ പട്ടേല്‍, വഡോദര ബി.ജെ.പി എം.പി രഞ്ജന്‍ ബെന്‍ എന്നിവരും കൊറോണ ബാധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: BJP Workers Not Infected Covid Virus Says BJP MLA

Latest Stories

We use cookies to give you the best possible experience. Learn more