ശ്രീനഗര്‍: കശ്മീരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന തീവ്രവാദാക്രമണത്തിലാണ് യുവജന നേതാവ് ഉള്‍പ്പെടെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായി പൊലീസ് അറിയിച്ചു.
ചികിത്സയ്ക്കായി ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
‘മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗുലാം അഹ്മദ് യാത്തൂവിന്റെ മകന്‍ ഫിദ ഹുസൈന്‍ യാത്തൂ, അബ്ദുള്‍ റഷീദ് ബീഗിന്റെ മകന്‍ ഉമര്‍ റാഷിദ് ബീഗ്, മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹജാം എന്നിവര്‍ക്ക് നേരെയാണ് വെടിവെച്ചത് എന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക