| Sunday, 3rd September 2017, 9:01 am

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി: 50 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്; പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂറുമാറ്റം. 50ഓളം ബി.ജെ.പി പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസിലേക്കു മാറിയത്.

ശനിയാഴ്ച മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് അജയ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിധി ജില്ലയിലെ കന്ദവാരിലായിരുന്നു ചടങ്ങ്.

ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അവര്‍ മനംമടുത്താണ് കോണ്‍ഗ്രസിലേക്കു വരുന്നതെന്നും അയജ് സിങ് പറഞ്ഞു.


Also Read: ജാര്‍ഖണ്ഡില്‍ കാലികളെ അറുത്തതിന് മുസ്‌ലിം കുടുംബത്തിന്റെ വീടിന് തിയിട്ടു: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു


ബി.ജെ.പിയുടെ വികസന അവകാശവാദങ്ങളെ പരിഹസിച്ച അദ്ദേഹം ബി.ജെ.പി ഭരണത്തോടെ താഴേത്തട്ടിലുള്ള ജനതയ്ക്ക് സന്തോഷവും വികസനവും അന്യമായെന്നും ചൂണ്ടിക്കാട്ടി.

ബി.ജെ.പിയിലുള്ള പ്രതീക്ഷ മങ്ങിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ മാറ്റം ആഗ്രഹിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more