| Thursday, 9th January 2020, 1:47 pm

''ദേശവിരുദ്ധരേ പാകിസ്താനിലേക്ക് പോയിക്കൊള്ളു''; കോളേജിന് മുന്നില്‍ സി.എ.എ അനുകൂല പോസ്റ്റര്‍ പതിക്കുന്നത് തടഞ്ഞ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: ബെംഗളുരു ജ്യോതി നിവാസ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പോസ്റ്റര്‍ പതിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. വിദ്യാര്‍ത്ഥികളിടപെട്ട് മോദിയുടെയും, അമിത് ഷായുടെയും ചിത്രങ്ങളടങ്ങിയ പോസ്റ്റര്‍ പതിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടികളെ വകവെക്കാതെ പോസ്റ്റര്‍ പതിക്കുകയായിരുന്നു ബി.ജെ.പി സംഘം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോസ്റ്റര്‍ പതിക്കുന്നതിന് വിദ്യാര്‍ത്ഥിനികള്‍ തടസം നിന്നതില്‍ പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. സി.എ.എ അനുകൂല പോസ്റ്റര്‍ ഞങ്ങളുടെ കോളേജിനു മുന്നില്‍ വേണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടികളോട് നിങ്ങള്‍ ദേശവിരുദ്ധരാണെന്നും പാകിസ്താനിലേക്ക് പോകണമെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രോശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വീഡിയോയില്‍ നിങ്ങള്‍ ഇന്ത്യക്കാരല്ല, കോളേജില്‍ പോസ്റ്റര്‍ പതിക്കുന്നത് തടയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ല, ഉടമയ്ക്ക് മാത്രമാണ് അവകാശമുള്ളതെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത് കേള്‍ക്കാം. കോളേജിനകത്ത് കടന്നു വന്ന് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more