അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ വയല്‍ നശിപ്പിച്ചു; പരാതിയുമായി കര്‍ഷകര്‍
national news
അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ വയല്‍ നശിപ്പിച്ചു; പരാതിയുമായി കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th April 2018, 7:12 pm

ബഗല്‍കോട്ട്: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ വയല്‍ നശിപ്പിച്ചതായി പരാതി. ബഗല്‍ക്കോട്ടിലെ കര്‍ഷകനായ ജഗദീഷ് രുദ്രപ്പ കാരാടിയാണ് പരാതി നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി നേതാവ് ദൊഡന്ന ഗൗഡ പാട്ടീലും പ്രവര്‍ത്തകരും ചേര്‍ന്ന് ഇല്‍കലിലുള്ള വയലിലേക്ക് അതിക്രമിച്ച് കടന്ന് നശിപ്പിക്കുകായിരുന്നുവെന്ന് ജഗദീഷ് രുദ്രപ്പ പറഞ്ഞു. കര്‍ഷകന്റെ പരാതിയില്‍ ഇല്‍കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Read more: മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഭരണഘടനയ്ക്ക് ഭീഷണി: മന്‍മോഹന്‍ സിങ്


ഇല്‍കലിലെ 111 സര്‍വെ നമ്പറിലുള്ള 1.32 ഏക്കര്‍ കൃഷിയിടം തന്റെ ബന്ധുവിന്റേതാണ്. പക്ഷെ ഇവിടെ പണിയെടുത്ത് ജീവിക്കുന്നയാളാണ് ഞാന്‍. വെള്ളിയാഴ്ച കുറച്ചു പേരെത്തെ കൃഷിയിടം നശിപ്പിക്കുകയും തന്നെ ചീത്ത പറയുകയും ചെയ്തു. പൊലീസിന് നല്‍കിയ പരാതി പറയുന്നു.

അതേ സമയം കര്‍ഷകനുണ്ടായ നഷ്ടം ഉടന്‍ നികത്തുമെന്ന് ബി.ജെ.പി വക്താവ് എസ്. പ്രകാശ് പറഞ്ഞു. കൃഷിയിടം നശിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തി.