തിരുവനന്തപുരം: ജനുവരി മൂന്നിന് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ വളഞ്ഞിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമക്കുന്നതും പൊലീസ് ജീപ്പില്‍ നിന്ന് എസ്.ഐയെ വലിച്ചിറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് ഈ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. പൊലീസ് വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ജീപ്പില്‍നിന്ന് വലിച്ചിറക്കി മര്‍ദിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനം തിരിച്ചോടിച്ചു പൊലീസ് രക്ഷപെടുകയായിരുന്നു.
ആര്‍.സ്.എസ് പ്രചാരക് പോലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് അത്യന്തം ഭീകരത സൃഷ്ടിച്ച് പൊലീസ് വാഹനത്തിന്റെ മുന്നിലേക്ക് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒടി വരുകയും പൊലീസിനെ അക്രമിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നത്.
സംസ്ഥാനത്തുടനീളം ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിനെതിരെ വ്യാപക അക്രമങ്ങളാണ് അഴിച്ചു വിട്ടത്. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.