തൃശൂര്‍: ബിരിയാണി ചെമ്പില്‍ ചാരായം വാറ്റുന്നതിനിടെ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍. കുഴിക്കാട്ടുശേരിയില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്നാണ് 700 ലിറ്റര്‍ വാഷും സ്റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും ഉള്‍പ്പെടെ സംഘം പിടിയിലായത്. ആളൂര്‍ പൊലീസാണ് ഇവരെ പിടികൂടൂടിയത്.
രണ്ടര മാസം മുമ്പ് ഇറ്റലിയില്‍ നിന്നും വീട് പണിയുടെ ആവശ്യത്തിനായി വന്ന ജോബിയുടെ വീട്ടില്‍നിന്നാണ് സംഘത്തെ പിടികൂടിയത്.
ആയിരം ലിറ്റര്‍ കൊള്ളുന്ന വലിയ ബിരിയാണിച്ചെമ്പിലാണ് വാഷ് തയ്യാറാക്കിയിരുന്നത്. കോവിഡ് 19ന്റെയും ലോക്ഡൗണിന്റെയും കാലത്ത് ചാരായം വാറ്റുന്നതായി ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
ആളൂര്‍ എസ്.ഐ കെ.എസ് സുശാന്ത്, അഡീഷണല്‍ എസ്.ഐമാരായ സത്യന്‍, രവി, എ,എസ്,ഐമാരായ ദാസന്‍, സന്തോഷ്, ജിനുമോന്‍, സാജന്‍, എസ്.സി.പിമാരായ സുനില്‍, എ.ബി സുനില്‍കുമാര്‍, സി.പി.ഒമാരായ സുരേഷ് കുമാര്‍, അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.