| Tuesday, 7th November 2017, 11:27 am

ആദ്യം സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമം, പിടികൂടിയപ്പോള്‍ എം.എല്‍.യുടെ ദേഹത്ത് മഷിയൊഴിച്ച് പ്രതിഷേധം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ആഗ്ര സൗത്ത് എം.എല്‍.എ യോഗേന്ദ്രയാദവിന്റെ ദേഹത്ത് മഷിയൊഴിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. ആഗ്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയ സമയത്താണ് എം.എല്‍.എയുടെ ദേഹത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ മഷി ഒഴിച്ചത്.

ആഗ്ര കോളേജ് ഗ്രൗണ്ടിന് സമീപത്തെ ജാട്ട് ഹൗസില്‍ വെച്ചായിരുന്ന സംഭവം. മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കാനായിരുന്നു മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം എം.എല്‍.എ എത്തിയത്. എം.എല്‍.എക്കൊപ്പം മേയര്‍ സ്ഥാനാര്‍ത്ഥിയായ നവീന്‍ ജെയ്‌നുമുണ്ടായിരുന്നു.

തുടര്‍ന്നായിരുന്നു യോഗേന്ദ്രയാദവിന് മേല്‍ പ്രകോപനമൊന്നും കൂടാതെ ജിതേന്ദര്‍ ബാല്‍മീകിയെന്ന പ്രവര്‍ത്തകന്‍ മഷിയൊഴിച്ചത്. ഇയാളെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.


Dont Miss കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം രാഷ്ട്രീയലക്ഷ്യത്തോടെയെന്നും എം.സി ജോസഫൈന്‍


എന്നാല്‍ ബാല്‍മീകിയുടെ പ്രധാനലക്ഷ്യം നവീന്‍ ജെയ്‌നിന്റെ സ്വര്‍ണമാല മോഷ്ടിക്കുക എന്നതായിരുന്നെന്നും എന്നാല്‍ പിടിക്കപ്പെട്ടതോടെ തന്റെ ദേഹത്ത് മഷിയൊഴിച്ച് അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്നും യോഗേന്ദ്ര യാദവ് പറയുന്നു. നേരത്തെ സമാജ് വാദി പ്രവര്‍ത്തകനായ ഇയാള്‍ അടുത്തിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നുമാണ് യോഗേന്ദര്‍ യാദവ് പറയുന്നത്.

നവീന്‍ ഗൗതമിന്റെയും എം.എല്‍.എയുടേയും പരാതിയില്‍ ബാല്‍മീകിക്കെതിരെ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ ജഗദബ സിങ് പറഞ്ഞു.

നവീന്റെ കഴുത്തില്‍കിടക്കുന്ന സ്വര്‍ണമാല മോഷ്ടിക്കാനായിരുന്നു അദ്ദേഹം ആദ്യം ശ്രമിച്ചത്. എന്നാല്‍ അത് പിടികൂടിയതോടെ എം.എല്‍.എയുടെ ദേഹത്ത് മഷിയൊഴിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more