അഹമ്മദാബാദ്: ഉപതെരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിനുള്ളില്‍ കയറി ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ പകര്‍ത്തി ബി.ജെ.പി നേതാവ്.ഗുജറാത്തിലെ ജസ്ദനില്‍ നടന്ന അസംബ്ലി ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് നേരെ വോട്ട് രേഖപ്പെടുത്തുന്ന ഫോട്ടോയാണ് ഇയാള്‍ ഫോണില്‍ പകര്‍ത്തിയത്. ഇതിന് പിന്നാലെ ചിത്രം വ്യാപകമായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കന്‍വാര്‍ജി ബവലിയ എന്നയാള്‍ക്കാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ വോട്ട് ചെയ്തത്. ഇതിന്റെ ഫോട്ടോയെടുക്കുകയും ബി.ജെ.പി ജസ്ദന്‍ എന്ന ഗ്രൂപ്പില്‍ ചിത്രം ഷെയര്‍ ചെയ്യുകയുമായിരുന്നു.
സുവര്‍ണ ക്ഷേത്രത്തെ ടോയ്‌ലറ്റ് സീറ്റാക്കി; ആമസോണ്‍ വീണ്ടും വിവാദത്തില്‍
“”എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും കന്‍വാര്‍ജി ഭായ്ക്ക് വോട്ട് രേഖപ്പെടുത്തണം. ജസ്ദന്റെ വികസനത്തിന് അത് അനിവാര്യമാണ്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കൂ”” എന്നു പറഞ്ഞുകൊണ്ടായിരുന്നു വോട്ട് ചെയ്യുന്ന ചിത്രം ഇയാള്‍ പ്രചരിപ്പിച്ചത്.
പോളിങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കള്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നിരിക്കെയാണ് മൊബൈലുമായി ഇയാള്‍ വോട്ട് ചെയ്യാന്‍ പോയതും ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്തുന്ന ചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതും.
സംഭവം വിവാദമായതിന് പന്നാലെ ഗുജറാത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ എസ്. മുരളീ കൃഷ്ണ റിട്ടേണിങ് ഓഫീസറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ബൂത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ അനുവാദം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.